ടെഹ്‌റാന്‍: ഹോര്‍മൂ്‌സ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ടു കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ആക്രമണം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് രണ്ട് വ്യാപാര കപ്പലുകള്‍ക്ക് നേരെ മിസൈലുകള്‍ പ്രയോഗിച്ചതായി യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചകളെ ഈ ആക്രമണം ബാധിക്കുമെന്നും യുഎസ്എ വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തില്‍ ഇറാന്‍ ദുഃഖം രേഖപ്പെടുത്തുന്നതിനിടെയാണ് ആക്രമണം.
ഇറാന്‍ അമേരിക്ക ചര്‍ച്ചകളെ അട്ടിമറിക്കാന്‍ ഈ അര്‍ദ്ധസൈനിക വിഭാഗം പ്രവര്‍ത്തിക്കുന്നതായും അമേരിക്ക ആരോപണം ഉന്നയിച്ചു. ഒമാന്‍ തീരത്ത് യുഎസ് സൈന്യം സുരക്ഷിതമെന്ന് പ്രഖ്യാപിച്ച പാതയിലൂടെ സഞ്ചരിക്കരുതെന്ന് ഗാര്‍ഡ് കോര്‍പ്‌സ് കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പിന് പിന്നാലെയാണ് ചൊവ്വാഴ്ചത്തെ ആക്രമണം ഉണ്ടായത്, ഇത് പ്രദേശത്ത് കൂടുതല്‍ സംഘര്‍ഷം സൃഷ്ടിച്ചു. അതേസമയം, യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സും (യുകെഎംടിഒ) ഒരു ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഒമാനിലെ ലെമയില്‍ നിന്ന് ഏകദേശം എട്ട് നോട്ടിക്കല്‍ മൈല്‍ കിഴക്കായി ഒരു ആക്രമണം ഉണ്ടായി. തെക്കോട്ട് സഞ്ചരിക്കുകയായിരുന്ന ഒരു ടാങ്കര്‍ കപ്പലില്‍ ഇടതുവശത്ത് നിന്ന് ഒ മിസൈല്‍ വന്നു പതിച്ചു. തുടര്‍ന്നു കപ്പലിന് തീപിടിച്ചു. ഈ മേഖലയിലൂടെ എല്ലാ കപ്പലുകളും ജാഗ്രതയോടെ സഞ്ചരിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും യുകെഎംടിഒ നിര്‍ദ്ദേശിച്ചു.
Iran attacks ships in Hormuz; US says attack will affect talks.
















