pulimoottil

ഇറാന്റെ ഉന്നത നേതാക്കളെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തളളി ഇസ്രയേല്‍

ഇറാന്റെ ഉന്നത നേതാക്കളെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തളളി ഇസ്രയേല്‍

ടെല്‍ അവീവ്: സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കാനെത്തിയ ഇറാന്റെ രണ്ടു പ്രമുഖ നേതാക്കളെ ഇസ്രയേല്‍ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഈ റിപ്പോര്‍ട്ടിനെ ‘ യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കല്‍’ എന്നാണ് വിശേഷിപ്പിച്ചത്.

ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയെയും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫിനെയും ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ വധശ്രമങ്ങളെക്കുറിച്ച് ഇറാനെ അറിയിക്കുന്നതിനായി അമേരിക്ക മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ ഏറ്റവും പുതിയ വാര്‍ത്ത വ്യാജ വാര്‍ത്തയാണ്,’ നെതന്യാഹുവിന്റെ ഓഫീസ് ദി ടൈംസ് ഓഫ് ഇസ്രായേല്‍ ഉദ്ധരിച്ച പ്രസ്താവനയില്‍ പറഞ്ഞു..

ഇറാനിലെ മുതിര്‍ന്ന നേതാക്കളുടെ കൊലപാതകം തുടക്കം മുതല്‍ തന്നെ ഇസ്രായേലിന്റെ യുദ്ധതന്ത്രത്തിന്റെ ഭാഗമായിരുന്നെങ്കിലും, ഏപ്രിലില്‍ ആരംഭിച്ച വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ, അരാഗ്ചിയുടെയും ഗാലിബാഫിന്റെയും ജീവന്‍ അപഹരിക്കാനുള്ള നീക്കം ഇറാന്‍ നടത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Israel dismisses allegations of attempting to assassinate Iran’s top leaders.

Share Email
Top