pulimoottil

അമേരിക്കയിലെ ടൂസണ്‍ നഗരത്തിലുണ്ടായ വെടിവെയ്പില്‍ ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്ക്; പ്രതിയെ പൊലീസ് വെടിവെച്ച് പിടികൂടി

അമേരിക്കയിലെ ടൂസണ്‍ നഗരത്തിലുണ്ടായ വെടിവെയ്പില്‍ ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്ക്; പ്രതിയെ പൊലീസ് വെടിവെച്ച് പിടികൂടി

അരിസോണ: യുഎസിലെ അരിസോണ സംസ്ഥാനത്തെ ടൂസണ്‍ നഗരത്തിലെ തിരക്കേറിയ വിനോദമേഖലയില്‍ ഞായറാഴ്ചയുണ്ടായ വെടിവെപ്പില്‍ ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവെച്ച് കീഴടക്കിയതായി അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടോടെയാണ് ടൂസണ്‍ നഗരമധ്യത്തില്‍ ആക്രമണമുണ്ടായത്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരാല്‍ ടൂസണ്‍ വളരേയെറെ തിരക്കിലായിരുന്നുവെന്നു പൊലീസ് വക്താവ് ഓഫിസര്‍ ഫ്രാങ്ക് മാഗോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

പട്രോളിംഗിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് ഉടന്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെന്നും അവിടെവെച്ച് പ്രതിയെ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. കീഴടങ്ങാന്‍ നിര്‍ദേശിച്ചിട്ടും പ്രതി തയാറാവാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കുനേരെ വെടിവെയ്ക്കുകയായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി. അക്രമിയുടെ വെടിയേറ്റ ഒന്‍പതു പേരുടേയും കൈകളിലും കാലുകളിലുമാണ് പരിക്കുകള്‍. വെടിവെപ്പിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് മുമ്പ് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരിക്കാം വെടിവെപ്പെന്നാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് ടൂസണിലെ പ്രാദേശീക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയതു. ടൂസണ്‍ മേയര്‍ റെജീന റൊമേറോ വെടിവെപ്പിനെ ശക്തമായി അപലപിച്ചു.

ഇത് അതീവ ഗുരുതരമായ ആക്രമണമാണ്. തിരക്കേറിയ സ്ഥലത്ത് ഒരു പ്രതി വെടി യുതിര്‍ക്കുകയും ഒമ്പത് പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് ടൂസണ്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതിയെ തടയുകയായിരുന്നു,’ മേയര്‍ പ്രസ്താവനയില്‍ പറഞ്ഞു.മുന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമായ ഗാബി ഗിഫോര്‍ഡ്‌സ് സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. ‘ടൂസണ്‍ നഗരമധ്യത്തില്‍ ഇന്ന് പുലര്‍ച്ചെ ഒമ്പത് പേര്‍ക്ക് വെടിയേറ്റുവെന്ന വാര്‍ത്ത എന്നെ അതീവ ദുഃഖിപ്പിച്ചു. അമേരിക്കയിലെ തോക്കുധാരി ആക്രമണങ്ങള്‍ എന്റെ ജന്മനാടിലെയും രാജ്യത്തുടനീളമുള്ള അനേകം കുടുംബങ്ങളുടെയും ജീവിതം മാറ്റിമറിച്ചിരിക്കുകയാണ്,’ അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Nine people seriously injured in a shooting in Tucson, USA; police shot and apprehended the suspect.

Share Email
LATEST excelnclexrn
Top