pulimoottil

യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; 10 നാവികർ കൊല്ലപ്പെട്ടു, ഇന്ത്യാക്കാരുണ്ടെന്ന് സംശയം

യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; 10 നാവികർ കൊല്ലപ്പെട്ടു, ഇന്ത്യാക്കാരുണ്ടെന്ന് സംശയം

യുക്രെയ്നിലെ ഒഡേസ തീരത്ത് ഭക്ഷ്യധാന്യങ്ങൾ നിറച്ച ‘ഗോൾഡൻ ലിയോ’ എന്ന ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണമുണ്ടായി. ഇന്ത്യൻ, സിറിയൻ നാവികരുണ്ടായിരുന്ന കപ്പലിൽ ആകെ 17 പേരാണ് ഉണ്ടായിരുന്നത്. ആക്രമണത്തിൽ പത്ത് നാവികർ കൊല്ലപ്പെട്ടതായും എട്ട് പേരെ രക്ഷപ്പെടുത്തിയതായും യുക്രെയ്ൻ നാവികസേന സ്ഥിരീകരിച്ചു.

നാവികർക്ക് പുറമെ യുക്രെയ്ൻ സ്വദേശിയായ കപ്പൽ പൈലറ്റും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. സമീപ ദിവസങ്ങളിൽ റഷ്യൻ നഗരങ്ങളിൽ യുക്രെയ്ൻ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒഡേസ തീരത്ത് റഷ്യയുടെ തിരിച്ചടിയുണ്ടായത്.

കരിങ്കടൽ മേഖലയിൽ ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ സമീപകാലത്തായി വർധിച്ചുവരികയാണ്. ജൂലൈ ഇരുപതിന് ശേഷം മാത്രം കരിങ്കടലിൽ റഷ്യൻ ആക്രമണത്തിന് ഇരയാകുന്ന ഏഴാമത്തെ കപ്പലാണ് ഗോൾഡൻ ലിയോ.

Share Email
LATEST excelnclexrn
Top