pulimoottil

തന്നെ വധിച്ചാല്‍ ഇറാനെ ബോംബിട്ട് തകര്‍ക്കണമെന്ന വിവാദ പ്രസംഗവുമായി ട്രംപ്

തന്നെ വധിച്ചാല്‍ ഇറാനെ ബോംബിട്ട് തകര്‍ക്കണമെന്ന വിവാദ പ്രസംഗവുമായി ട്രംപ്

വാഷിംഗ്ടണ്‍: തന്നെ ഇറാന്‍ വധിച്ചാല്‍ ഇറാനെ ബോംബിട്ട് തകര്‍ക്കണമെന്ന വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിനു നല്കിയ അഭിമുഖത്തിലാണ ഇത്തരത്തില്‍ പ്രതികരിച്ചത്. താന്‍ വര്‍ഷങ്ങളായി ഇറാന്റെ ലക്ഷ്യപ്പട്ടികയിലാണെന്നും അദ്ദേഹം പ്രതികരിച്ചു.’വളരെക്കാലമായി ഞാന്‍ അവരുടെ ലക്ഷ്യപ്പട്ടികയിലാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇറാനെ ബോംബിട്ട് തകര്‍ക്കണമെന്നാണ് ഞാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്,’ ട്രംപ് പറഞ്ഞു.


വര്‍ഷങ്ങളായി ഇറാന്‍ തന്നെ വധിക്കാന്‍ ശ്രമിച്ചുവരുകയാണെന്നും അദ്ദേഹം ആരോപിച്ചു.ഞാന്‍ ഇല്ലാതായാല്‍ നിങ്ങള്‍ എന്നെ മിസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ പ്രമുഖ സൈനിക കമാന്‍ഡറായ ഖാസിം സുലൈമാനിയെ വധിക്കാന്‍് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെ അദ്ദേഹം ഇറാന്റെ പ്രധാന ലക്ഷ്യമായി മാറിയെന്ന വിലയിരുത്തലുകള്‍ മുമ്പും ഉയര്‍ന്നിരുന്നു.നാറ്റോ ഉച്ചകോടിക്ക് ശേഷം അമേരിക്കയിലേക്ക് മടങ്ങുന്നതിനിടെ സുരക്ഷാ കാരണങ്ങളാല്‍ ട്രംപിന്റെ യാത്രാ പദ്ധതിയില്‍ മാറ്റം വരുത്തിയിരുന്നു. പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നുവെന്ന് പിന്നീട് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

ഇറാന്‍ കൊലപാതകം നടത്താന്‍ ലക്ഷ്യമിടുന്നവരുടെ പട്ടികയില്‍ താനാണ് ഒന്നാം സ്ഥാനത്തുള്ളതെന്ന് ട്രംപ് മുമ്പും പലതവണ പറഞ്ഞിട്ടുണ്ട്.അവരുടെ നേതാക്കള്‍ ഇല്ലാതായി. പിന്നീട് പുതിയ നേതാക്കള്‍ വന്നു. അവരും ഇല്ലാതായി. ഇപ്പോള്‍ മറ്റൊരു നേതൃത്വമുണ്ട്. അവരും ഇല്ലാതാകുമോ എന്ന് ആര്‍ക്കറിയാമെന്നായിരുന്നു നാറ്റോ ഉച്ചകോടിക്കിടെ ട്രംപ് നടത്തിയ പ്രസംഗം. ഇന്ന് രാവിലെ വന്ന ഒരു റിപ്പോര്‍ട്ടില്‍ അവരുടെ എല്ലാ പട്ടികകളിലും എന്റെ പേരുണ്ടെന്ന് കണ്ടു. ഇതുവരെ ഞാന്‍ ഭാഗ്യവാനായിരുന്നു. എന്നാല്‍ ആ ഭാഗ്യം എന്നും തുടരുമെന്ന് ഉറപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ഇറാനും തമ്മിലുള്ളസമാധാന ധാരണാപത്രം ഇനി നിലവിലില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു.

Trump makes controversial speech calling for Iran to be bombed and destroyed if he is assassinated.

Share Email
Top