swayamvara
pulimoottil

ഗ്രാന്‍ഡ് കാന്യനില്‍ മിന്നല്‍പ്രളയം: 15 പേരെ കാണാതായി

ഗ്രാന്‍ഡ് കാന്യനില്‍ മിന്നല്‍പ്രളയം: 15 പേരെ കാണാതായി

അരിസോണ: യുഎസിലെ ഗ്രാന്‍ഡ് കാന്യനില്‍ ഉണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് 15 പേരെ കാണാതായി. ശനിയാഴ്ച ദേശീയോദ്യാനത്തിന്റെ താഴ്ഭാഗത്തെ ക്യാംപുകളിലൂടെയും ഹൈക്കിങ് പാതകളിലൂടെയും ശക്തമായ വെള്ളപ്പാച്ചില്‍ ഉണ്ടായതിന് പിന്നാലെ ഞായറാഴ്ചയും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനവും വ്യോമമാര്‍ഗമുള്ള ഒഴിപ്പിക്കലും തുടരുകയാണ്.

ശനിയാഴ്ച ഉച്ചയോടെ ബ്രൈറ്റ് ഏയ്ഞ്ചല്‍ കാന്യന്‍, ഫാന്റം റാഞ്ച് മേഖലകളിലാണ് മിന്നല്‍പ്രളയം ഉണ്ടായത്. ഗ്രാന്‍ഡ് കാന്യന്‍ നാഷണല്‍ പാര്‍ക്ക് അധികൃതരുടെ കണക്കനുസരിച്ച് ഫാന്റം റാഞ്ചില്‍ നിന്നും ലോവര്‍ നോര്‍ത്ത് കൈബാബ് ട്രെയിലില്‍ നിന്നുമായി 62 പേരെ വ്യോമമാര്‍ഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഒഴിപ്പിച്ചവര്‍ക്കായി സൗത്ത് റിമ്മിലെ മസ്വിക് ലോഡ്ജ് കഫറ്റീരിയയില്‍ അമേരിക്കന്‍ റെഡ് ക്രോസ് സഹായം ഏകോപിപ്പിക്കുന്നുണ്ട്.

പ്രളയത്തില്‍ ബ്രൈറ്റ് ഏയ്ഞ്ചല്‍ ക്രീക്കിന് കുറുകെയുള്ള ഭൂരിഭാഗം നടപ്പാലങ്ങളും തകര്‍ന്നതായി നാഷണല്‍ പാര്‍ക്ക് സര്‍വീസ് അറിയിച്ചു. ഇതോടെ ക്രീക്ക് മുറിച്ചുകടന്നുള്ള കാല്‍നടയാത്ര പൂര്‍ണമായും തടസ്സപ്പെട്ടു. നിരവധി ക്യാംപുകളും ട്രെയിലുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്. ഇവ വീണ്ടും തുറക്കുന്നതിനുള്ള തീയതി നിലവില്‍ നിശ്ചയിച്ചിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയും ശക്തമായ മഴ തുടര്‍ന്നാല്‍ വീണ്ടും മിന്നല്‍പ്രളയം,പാറയിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 29ന് ബ്രൈറ്റ് ഏയ്ഞ്ചല്‍ ക്രീക്ക് മേഖലയില്‍ ഉണ്ടായിരുന്ന യാത്രക്കാരെയും ക്യാംപിങ് റിസര്‍വേഷന്‍ ഉണ്ടായിരുന്നവരെയും കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറണമെന്നും നാഷണല്‍ പാര്‍ക്ക് സര്‍വീസ് അഭ്യര്‍ഥിച്ചു.

പ്രളയത്തിന്റെ ദൃശ്യങ്ങളില്‍ അവശിഷ്ടങ്ങള്‍ കൊളറാഡോ നദിയിലൂടെ ഒഴുകിപ്പോകുന്നത് കാണാം. വെള്ളം ഉയര്‍ന്നതോടെ നിരവധി പേര്‍ പാലത്തിലേക്ക് ഓടിയെന്നും ഏകദേശം 15 അടി ഉയരമുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് ഫാന്റം റാഞ്ചിലെ ക്യാംപ്ഗ്രൗണ്ടിലൂടെ പാഞ്ഞെത്തി പാലങ്ങള്‍ തകര്‍ത്തു. താമസകെട്ടിടങ്ങള്‍, ബാര്‍ബിക്യൂ ഗ്രില്ലുകള്‍, ഐസ് ബോക്‌സുകള്‍, എക്സ്‌കവേറ്റര്‍ എന്നിവ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ കൊളറാഡോ നദിയിലൂടെ ഒഴുകിപ്പോകുന്നത് കണ്ടതായും ഇവര്‍ പറഞ്ഞു.

Flash flood in Grand Canyon: 15 people missing.

Share Email
LATEST excelnclexrn
More Articles
Top