swayamvara
pulimoottil

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നു ഇറാന്‍

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നു ഇറാന്‍

ടെഹ്‌റാന്‍: മാസങ്ങളായി തുടരുന്ന ഇറാന്‍ -അമേരിക്ക യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി നിലവില്‍ നേരിട്ട് ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ലെന്നു ഇറാന്‍. ഇറാന്റെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാഷിംഗ്ടണുമായി നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദവും അദ്ദേഹം തള്ളി.

ഇറാന്‍ സമ്മതിച്ചാലും ഇല്ലെങ്കിലും സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നു പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച പറഞ്ഞിരുന്നു. എന്നാല്‍, ‘ഇറാനും ഒമാനും തമ്മിലുള്ള ധാരണയുടെ പാത മാത്രമാണ് ഇപ്പോഴുള്ളത്. ഈ കാലയളവില്‍ അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ല,’ എന്നാണ് ഗരീബാബാദി വ്യക്തമാക്കിയത്.

ഇതിനിടെ, ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും സംയുക്ത പ്രസ്താവന പുറത്തിറക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായി അറിയിച്ചു. ‘മൂന്നാം കക്ഷികളുടെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കരട് ഉടന്‍ പൂര്‍ത്തിയാകും,’ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അമേരിക്ക, ഇറാന്‍, ഒമാന്‍ എന്നിവര്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഇടക്കാല കരാറിന്റെ അവസാനഘട്ട ചര്‍ച്ചകളിലാണെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റും കരാര്‍ ഉടന്‍ പ്രഖ്യാപിക്കാനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ പാതയിലൂടെ അന്താരാഷ്ട്ര വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. എന്നാല്‍, യെമനും ഒമാനും സമീപമുള്ള കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് സമീപം സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മേഖലയിലെ സുരക്ഷാ ആശങ്കകള്‍ തുടരുകയാണ്.

Iran says no direct talks are taking place with the US to end the war.

Share Email
Top