Caritas hospital

മലപ്പുറത്ത് കോൺഗ്രസ് എംഎൽഎമാരുടെ സ്വീകരണ ചടങ്ങിലും ആളിക്കത്തി വിഭാഗീയത, മുഖ്യമന്ത്രിയുടെ പേര് പോലും പറയാതെ 3 എം.എൽ.എമാർ, കെസിക്ക് പുകഴ്ത്തൽ; തിരിച്ചടിച്ച് നൗഷാദ് അലി

മലപ്പുറത്ത് കോൺഗ്രസ് എംഎൽഎമാരുടെ സ്വീകരണ ചടങ്ങിലും ആളിക്കത്തി വിഭാഗീയത, മുഖ്യമന്ത്രിയുടെ പേര് പോലും പറയാതെ 3 എം.എൽ.എമാർ, കെസിക്ക് പുകഴ്ത്തൽ; തിരിച്ചടിച്ച് നൗഷാദ് അലി

മലപ്പുറത്ത് കോൺഗ്രസ് ജനപ്രതിനിധികൾക്കായി ഡി.സി.സി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ പാർട്ടിയിലെ വിഭാഗീയത വീണ്ടും മറനീക്കി പുറത്തുവന്നു. ജില്ലയിലെ ചരിത്രവിജയത്തിന് ശേഷമൊരുക്കിയ ചടങ്ങിന്റെ ഫ്ലെക്സ് ബോർഡുകളിൽ നിന്നും പ്രധാന നേതാക്കളുടെ പ്രസംഗങ്ങളിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൂർണ്ണമായും ഒഴിവാക്കപ്പെട്ടു. പരിപാടി ഉദ്ഘാടനം ചെയ്ത കെ.സി. വേണുഗോപാലിനെ മാത്രം കേന്ദ്രീകരിച്ചായിരുന്നു ഭൂരിഭാഗം എം.എൽ.എമാരുടെയും പ്രസംഗങ്ങൾ.

തവനൂരിൽ തന്റെ വിജയത്തിനായി കൂടുതൽ പ്രയത്നിച്ചത് കെ.സി. വേണുഗോപാലാണെന്ന് വി.എസ്. ജോയ് പറഞ്ഞപ്പോൾ, തന്നെ മത്സരരംഗത്തിറക്കിയത് കെ.സി.യാണെന്ന് ആര്യാടൻ ഷൗക്കത്തും വ്യക്തമാക്കി. പ്രസംഗത്തിലുടനീളം സതീശന്റെ പേര് പരാമർശിക്കാതിരുന്ന എ.പി. അനിൽകുമാറും കെ.സിയെ പുകഴ്ത്തി സംസാരിച്ചു. മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നപ്പോഴും മലപ്പുറത്തെ പ്രമുഖ നേതാക്കളെല്ലാം കെ.സി. വേണുഗോപാലിനൊപ്പമായിരുന്നു.

എന്നാൽ, വി.ഡി. സതീശൻ പക്ഷത്തുള്ള പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി പ്രസംഗത്തിൽ കെ.സി. വേണുഗോപാലിനെ ഒഴിവാക്കി സതീശനെ പിന്തുണച്ച് സംസാരിച്ചു. പ്രതിപക്ഷ നേതാവ് സർക്കാരിന് കരുത്തുപകരണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ചടങ്ങിലുടനീളം പ്രകടമായ ഈ ചേരിതിരിവ് മലപ്പുറത്തെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് രൂക്ഷമാണെന്നതിന്റെ വ്യക്തമായ സൂചനയാണ്.

Share Email
LATEST excelnclexrn
Top