swayamvara
pulimoottil

വാഷിംഗ്ടണില്‍ ട്രംപ് ഇറക്കിയ സൈനികര്‍ക്ക് കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയുന്നില്ലെന്നു റിപ്പോര്‍ട്ട്

വാഷിംഗ്ടണില്‍ ട്രംപ് ഇറക്കിയ സൈനികര്‍ക്ക് കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയുന്നില്ലെന്നു റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ : രാജ്യ തലസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിന്യസിച്ച ആയിരക്കണക്കിന് നാഷണല്‍ ഗാര്‍ഡിന് കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയുന്നില്ലെന്നു ് റോയിട്ടേഴ്സിന്റെ അന്വേഷണത്തില്‍ കണ്ടെത്തല്‍. കഴിഞ്ഞ ഓഗസ്റ്റില്‍ ആരംഭിച്ച സൈനീക വിന്യാസത്തിന്റെ ഭാഗമായി നിലവില്‍ ഏകദേശം 4,500 സൈനികരാണ് രാജ്യ് തലസ്ഥാന നഗരിയില്‍ പട്രോളിങ് നടത്തുന്നത്.
217 ക്രിമിനല്‍ കേസുകളാണ് റോയിട്ടേഴ്സ് പരിശോധിച്ചത്. ഇതില്‍ 62 കേസുകളില്‍ സൈനികര്‍ നേരിട്ട് പ്രതികളെ തടഞ്ഞതായും 43 കേസുകളില്‍ പോലീസിനെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചതായും കണ്ടെത്തി. എന്നാല്‍ കടകളില്‍ നിന്നുള്ള ചെറിയ മോഷണം, സബ്വേ ടിക്കറ്റ് ഒഴിവാക്കല്‍ തുടങ്ങിയ താരതമ്യേന ചെറിയ കുറ്റകൃത്യങ്ങളാണ് സൈനികര്‍ കൂടുതലായി കൈകാര്യം ചെയ്തതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഗുരുതര കുറ്റകൃത്യങ്ങള്‍ കൂടുതലായി നടക്കുന്ന പ്രദേശങ്ങളില്‍ നാഷണല്‍ ഗാര്‍ഡിന്റെ ഇടപെടല്‍ വളരെ കുറവാണെന്നും അന്വേഷണത്തില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വാഷിംഗ്ടണില്‍ നടന്ന 859 കൊലപാതകങ്ങളില്‍ ഏകദേശം 82 ശതമാനവും നടന്ന പ്രദേശങ്ങളില്‍ സൈനികര്‍ നിയമനടപടി സ്വീകരിച്ചതായി കോടതി രേഖകളില്‍ പരാമര്‍ശമില്ലെന്ന് റോയിട്ടേഴ്സ് കണ്ടെത്തി. സൈനികരുടെ പ്രധാന ദൗത്യം കുറ്റകൃത്യങ്ങള്‍ നേരിട്ട് അന്വേഷിക്കുന്നതിലുപരി സാന്നിധ്യം പ്രകടിപ്പിച്ച് കുറ്റകൃത്യങ്ങള്‍ തടയുകയെന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, നാഷണല്‍ ഗാര്‍ഡിന്റെ വിന്യാസത്തിന് വലിയ സാമ്പത്തിക ചെലവുമുണ്ട്. വാഷിംഗ്ടണിലേക്കുള്ള സൈനിക വിന്യാസത്തിന് പ്രതിദിനം ഏകദേശം 1.65 മില്യണ്‍ ഡോളര്‍ ചെലവാകുന്നതായി ഭരണകൂടം നേരത്തെ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ കാലാവധി അവസാനിക്കുന്ന 2029 വരെ വിന്യാസം തുടരുകയാണെങ്കില്‍ ചെലവ് 1.4 ബില്യണ്‍ ഡോളറിലെത്താമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Report states that troops deployed by Trump in Washington are unable to prevent crimes.
Share Email
Top