swayamvara
pulimoottil

ജനം മഴക്കെടുതിയിലും രൂക്ഷമായ പ്രതിസന്ധിയിലും തുടരുമ്പോൾ വിരുന്നിൽ പങ്കെടുത്തു: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനം

ജനം മഴക്കെടുതിയിലും രൂക്ഷമായ പ്രതിസന്ധിയിലും തുടരുമ്പോൾ വിരുന്നിൽ പങ്കെടുത്തു: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനം

തിരുവനന്തപുരം: സംസ്ഥാനം കനത്ത മഴക്കെടുതിയിലും രൂക്ഷമായ പ്രതിസന്ധിയിലും തുടരുമ്പോൾ, പൊന്നാനിയിൽ മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിൽ ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുത്ത മുഖ്യമന്ത്രി വി. ഡി. സതീശനെതിരെ വിമർശനം ശക്തമാകുന്നു.മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉച്ചഭക്ഷണത്തിനെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വലിയ ആക്ഷേപം ഉയർന്നത്. ഫൈസൽ ബഫാഖി തങ്ങൾ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.സംഭവത്തിന് പിന്നാലെ പ്രതിപക്ഷവും മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മഴക്കെടുതിയുണ്ടായപ്പോൾ മുൻ നിശ്ചയിച്ച പരിപാടികളെല്ലാം റദ്ദാക്കി അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകിയിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വിമർശനം. ജനം രൂക്ഷമായ ദുരിതത്തിലാകുമ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ വിരുന്നുകളിൽ പങ്കെടുക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. “അന്ന്: മുഖ്യമന്ത്രി മുൻ നിശ്ചയിച്ച പരിപാടികളെല്ലാം ക്യാൻസൽ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നേരിട്ട് നേതൃത്വം നൽകുന്നു. മന്ത്രിമാരോട് അവർക്ക് ചുമതലയുള്ള ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിർദ്ദേശം നൽകി.ഇന്ന്: ആ ലെഗ് പീസ് ഇങ്ങെടുക്ക്…”— വി. കെ. പ്രശാന്ത് (മുൻ എം.എൽ.എ, സി.പി.എം നേതാവ്) സംസ്ഥാനം വലിയ പ്രകൃതിദുരന്തം നേരിടുമ്പോൾ ഭരണനേതൃത്വം കാണിക്കുന്ന ഇത്തരം കാര്യങ്ങളിൽ സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.

Share Email
LATEST excelnclexrn
More Articles
Top