swayamvara
pulimoottil

നൈജീരിയയില്‍ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ 33 പേരെ സൈന്യം രക്ഷപെടുത്തി

നൈജീരിയയില്‍ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ 33 പേരെ സൈന്യം രക്ഷപെടുത്തി

അബൂജ (നൈജീരിയ): രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള സാംഫറ സംസ്ഥാനത്ത് യാത്ര ചെയ്യുന്നതിനിടെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ 33 പേരെ നൈജീരിയന്‍ സൈന്യം രക്ഷപ്പെടുത്തി. സൈന്യം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ശനിയാഴ്ച സാംഫറയിലെ സഫെ മേഖലയിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് തോക്കുധാരികള്‍ സംഘത്തെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നാലെ സൈന്യം പ്രത്യേക ഓപ്പറേഷന്‍ ആരംഭിച്ചതായി സൈനിക വക്താവ് അലിയു ഡാന്‍ജ പ്രസ്താവനയില്‍ പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ ഏത് സംഘമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.”സൈനികര്‍ ഭീകരരുമായി ശക്തമായ വെടിവെപ്പില്‍ ഏര്‍പ്പെട്ടു. ഇതോടെ തട്ടിക്കൊണ്ടുപോയവരെ ഉപേക്ഷിച്ച് സംഘം സമീപത്തെ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടതായും ഡാന്‍ജ പറഞ്ഞു.തുടര്‍ന്ന് തട്ടിക്കൊണ്ടുപോയ 33 പേരെയും സൈന്യം സുരക്ഷിതമായി കണ്ടെത്തി. രക്ഷപ്പെട്ട് ഓടിപ്പോയ ”ഭീകരരെ” കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ സൈന്യം തുടരുകയാണെന്നും ഡാന്‍ജ അറിയിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി സാംഫറ സംസ്ഥാനത്ത് കൊലപാതകങ്ങളും ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും വന്‍ തോതില്‍ വര്‍ധിക്കുകയാണ്. ജൂണ്‍ മാസത്തില്‍ മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ കുറഞ്ഞത് 32 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍, വടക്കന്‍-മധ്യ മേഖലകളിലെ സംഘര്‍ഷങ്ങള്‍ക്ക് പുറമെ, രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് തുടരുന്ന സായുധ കലാപത്തിലും ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടും നാടും വിട്ട് മാറേണ്ടിവരികയും ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.

പ്രതിസന്ധി പരിഹരിക്കുമെന്ന് പ്രസിഡന്റ് ബോല ടിനുബു ആവര്‍ത്തിച്ച് ഉറപ്പുനല്‍കിയിട്ടും, ആഫ്രിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിലെ സുരക്ഷാ സ്ഥിതി തുടര്‍ച്ചയായി മോശമായിക്കൊണ്ടിരിക്കുകയാണ്.

The army rescued 33 people abducted by gunmen in Nigeria.

Share Email
LATEST excelnclexrn
Top