ഫോര്‍ട്ട് ലോഡര്‍ഡെയില്‍, (ഫ്‌ലോറിഡ:) 16-ാമത് KCCNA കണ്‍വെന്‍ഷന്റെ രണ്ടാം ദിനത്തില്‍ നടന്ന വര്‍ണാഭമായ ഘോഷയാത്ര വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ പാരമ്പര്യവും സംസ്‌കാരവും ഐക്യവും പ്രതിഫലിപ്പിച്ച അപൂര്‍വ ദൃശ്യവിരുന്നായി മാറി. അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളില്‍ നിന്നെത്തിയ 19 യൂണിറ്റുകള്‍ തനത് വേഷവിധാനങ്ങളോടും പതാകകളോടും ബാനറുകളോടും ആവേശത്തോടും കൂടി അണിനിരന്നപ്പോള്‍ ബ്രൗവാര്‍ഡ് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ ആഘോഷ നിറവിലായി.
രാവിലെ 8:30-ന് ആരംഭിച്ച ഘോഷയാത്രയില്‍ ആദ്യം KCCNA പ്രസിഡന്റ് James ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍, കണ്‍വെന്‍ഷന്‍ ചെയര്‍പേഴ്സണ്‍ ജോബി ഊരാളില്‍ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, വിവിധ ഉപസംഘടനകളുടെ ദേശീയ ഭാരവാഹികള്‍, മുന്‍ KCCNA പ്രസിഡന്റുമാര്‍ എന്നിവര്‍ അണിനിരന്നു. തുടര്‍ന്ന് ഓരോ യൂണിറ്റുകളും തങ്ങളുടെ നഗരത്തിന്റെ അഭിമാനവും ക്നാനായ പൈതൃകവും വിളിച്ചോതിക്കൊണ്ട് പരേഡില്‍ പങ്കെടുത്തു.
മയാമി, അറ്റ്‌ലാന്റ്, കാല്‍ഗറി, കാനഡ (KCAC), ഷിക്കാഗോ, ഡാളസ്-ഫോര്‍ട്ട് വര്‍ത്ത്, ഡെട്രോയിറ്റ്-വിന്‍ഡ്സര്‍, എഡ്മന്റണ്‍, ഹൂസ്റ്റണ്‍, ക്നാനായ ജേക്കബൈറ്റ്, ലോസ് ആഞ്ചലസ്, മിന്നസോട്ട, ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, സാക്രമെന്റോ, സാന്‍ അന്റോണിയോ, നോര്‍ത്ത് കാലിഫോര്‍ണിയ (സാന്‍ ഹൊസെ), വാഷിംഗ്ടണ്‍-ബാള്‍ട്ടിമോര്‍, താമ്പാ എന്നീ യൂണിറ്റുകളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്.
കേരളത്തിന്റെ ഗ്രാമീണ പാരമ്പര്യവും ക്നാനായ സംസ്‌കാരത്തിന്റെ തനിമയും അനുസ്മരിപ്പിക്കുന്ന കൊഴയാത്രയുടെ (പാരമ്പര്യ ഘോഷയാത്രയുടെ) ശൈലിയിലാണ് യൂണിറ്റുകള്‍ അണിനിരന്നത്. ചെണ്ടമേളത്തിന്റെയും പാരമ്പര്യ വാദ്യമേളങ്ങളുടെയും അകമ്പടിയില്‍, കസവും മുണ്ടും സെറ്റുസാരിയും ഉള്‍പ്പെടെയുള്ള തനത് വേഷവിധാനങ്ങളിലായെത്തിയ പ്രതിനിധികള്‍ കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തി. ക്നാനായ പതാകകളും യൂണിറ്റ് ബാനറുകളും പാരമ്പര്യ ചിഹ്നങ്ങളും ഘോഷയാത്രയ്ക്ക് കൂടുതല്‍ പ്രൗഢി പകര്‍ന്നു.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാ പ്രായവിഭാഗങ്ങളിലുമുള്ള പ്രതിനിധികള്‍ ഒരേ മനസ്സോടെ പങ്കെടുത്തത് ഘോഷയാത്രയുടെ പ്രത്യേകതയായി. വിവിധ യൂണിറ്റുകള്‍ തങ്ങളുടെ കലാപാരമ്പര്യവും കൂട്ടായ്മയും അച്ചടക്കവും മനോഹരമായി അവതരിപ്പിച്ചപ്പോള്‍, കണ്‍വെന്‍ഷന്‍ വേദിയില്‍ എത്തിയ നൂറുകണക്കിന് ആളുകള്‍ കരഘോഷത്തോടെയാണ് ഓരോ യൂണിറ്റിനെയും സ്വീകരിച്ചത്.
‘വടക്കേ അമേരിക്കയില്‍ ജീവിച്ചാലും നമ്മുടെ വേരുകള്‍ മറക്കില്ല’ എന്ന സന്ദേശം വിളിച്ചോതുന്നതായിരുന്നു രണ്ടാം ദിനത്തിലെ ഘോഷയാത്ര. പാരമ്പര്യവും സംസ്‌കാരവും പുതിയ തലമുറയിലേക്ക് കൈമാറാനുള്ള ക്നാനായ സമൂഹത്തിന്റെ പ്രതിബദ്ധതയുടെ ശക്തമായ പ്രഖ്യാപനമായി ഈ ഘോഷയാത്ര മാറി.
KCCNAയ്ക്ക് നേതൃത്വം നല്‍കുന്നത് പ്രസിഡന്റ്‌റ് ജെയിംസ് ഇല്ലിക്കല്‍ (താമ്പ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവന്‍കാലായില്‍ (ന്യൂയോര്‍ക്ക്), ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കല്‍ (ഷിക്കാഗോ), ജോയിന്റ് സെക്രട്ടറി ഡോ. സൂസന്‍ തെങ്ങുംതറയില്‍ (സാന്‍ ഹൊസെ), ട്രഷറര്‍ ജോജോ തറയില്‍ (ഹൂസ്റ്റണ്‍), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോര്‍ക്ക്), ജോയിന്റ് ട്രഷറര്‍ ജെസ്‌നി കൊട്ടിയാനിക്കല്‍ (അറ്റ്‌ലാന്റ്) എന്നിവരാണ്.
ഇവരെ കൂടാതെ റീജിയണല്‍ വൈസ്സ് പ്രസിഡണ്ടുമാരായ ഫിലിപ്സ് മാത്യു മാപ്പളശേരില്‍ (ഹൂസ്റ്റണ്‍), അരുണ്‍ ജോര്‍ജ് പൗവ്വത്തില്‍ (മയാമി), സില്‍വസ്റ്റര്‍ സിറിയക്ക് കൊടുന്നിനാംകുന്നേല്‍ (ഡാളസ്), ബാബു തൈപ്പറമ്പില്‍ (ചിക്കാഗോ), സജി ജോസഫ് ഒരപ്പാങ്കല്‍ (ന്യൂയോര്‍ക്ക് ), ഗോഡ്വിന്‍ കൊച്ചുപുരക്കല്‍ (മിനസോട്ട), ടോമി ജോസഫ് തെക്കനാട്ട് (വാഷിംഗ്ടണ്‍ ), ജോബിന്‍ മാനുവല്‍ മരങ്ങാട്ടില്‍ (സാക്രമെന്റോ), ജോബി ഫിലിപ്പ് ഊരാളില്‍ (ഫ്‌ലോറിഡ), മിന്നു എബ്രഹാം കൊടുന്നിനംകുന്നേല്‍ (കാനഡ), വിമന്‍സ് ഫോറം നാഷണല്‍ പ്രസിഡണ്ട് ഡാനി പല്ലാട്ടുമഠം (ഡാളസ്), KCYL പ്രസിഡണ്ട് ആല്‍വിന്‍ പിണര്‍ക്കയില്‍ (ചിക്കാഗോ), യുവജനവേദി നാഷണല്‍ പ്രസിഡണ്ട് പുന്നൂസ് വഞ്ചിപുരക്കല്‍ (ടാമ്പ), സ്പിരിച്യുല്‍ ഡയറക്ടര്‍ റെവ. ഫാ.ബോബന്‍ വട്ടംപുറത്ത് (സാന്‍ അന്റോണിയ വികാരി) എന്നിവരടങ്ങിയതാണ് കെ.സി.സി.എന്‍.എ എക്സിക്യൂട്ടീവ് കമ്മറ്റി.
കണ്‍വെന്‍ഷന്‍ ഓര്‍ഗനൈസേഷന്‍ കമ്മറ്റി ടീം : കണ്‍വെന്‍ഷന്‍ ചെയര്‍പേഴ്സണ്‍ ജോബി ഊരാളില്‍ (താമ്പ) നേതൃത്വം നല്‍കുന്ന കണ്‍വെന്‍ഷന്‍ കമ്മിറ്റിയില്‍ സിബി ചാണശ്ശേരില്‍ (മയാമി) -കോ-ചെയര്‍, അനീഷ് നടകുഴക്കല്‍ (താമ്പ) യൂത്ത് കോ -ചെയര്‍, ജോമോന്‍ ചെമ്മരപ്പള്ളില്‍(താമ്പ), റോജി കണിയംപറമ്പില്‍(മയാമി), സോജി പുതുപറമ്പില്‍ (താമ്പ), സഞ്ജയ് നടുപ്പറമ്പില്‍ (മയാമി), മനോജ് താനത്ത് (മയാമി), ടോമി വടുതല (താമ്പ ) എന്നിവര്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കുന്നു
The procession at the KCCNA convention showcasing the heritage and culture of the Knanaya community in North America.

















