വാഷിംഗ്ടണ്‍: അമേരിക്കയിലെ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കണമെന്ന ആവശ്യത്തിന് പിന്തുണ തേടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. പൗരത്വം തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധമാ ക്കാനും എല്ലാ വോട്ടര്‍മാരും സാധുവായ ഫോട്ടോ തിരിച്ചറിയല്‍ രേഖ ഹാജരാക്കണ മെന്നും ആവശ്യപ്പെടുന്ന സേഫ്ഗാര്‍ഡ് അമേരിക്കന്‍ വോട്ടര്‍ എലിജിബിലിറ്റി (SAVE) അമേരിക്ക ആക്ട് പാസാക്കണമെന്ന ആവശ്യം ട്രംപ് വീണ്ടും ഉന്നയിച്ചു.
ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലെ കുറിപ്പിലാണ് ട്രംപ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാന ത്തെക്കുറിച്ച് പരാമര്‍ശിച്ചത്. അടുത്തിടെ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാര്‍ അമേരിക്കന്‍ ഭരണകൂടത്തോട് ”സാധുവായ ഫോട്ടോ ഐഡി ഇല്ലാതെ അമേരിക്കയില്‍ എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നു ചോദിച്ചുവെന്ന് ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പ് തട്ടിപ്പ് തടയുന്നതിനായി അമേരിക്കയിലെ എല്ലാ വോട്ടര്‍മാര്‍ക്കും നിര്‍ബന്ധിത ഫോട്ടോ ഐഡി വേണമെന്നാണ് ട്രംപിന്റെ നിലപാട്.
ഇന്ത്യയിലെ അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒരു ശതമാനത്തില്‍ താഴെ വോട്ടര്‍മാര്‍ മാത്രമാണ് തപാല്‍ വോട്ട് ഉപയോഗിച്ചതെന്നും ഓരോ വോട്ടര്‍ക്കും സാധുവായ ഫോട്ടോ തിരിച്ചറി യല്‍ രേഖ നിര്‍ബന്ധമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യയിലെ തിരഞ്ഞെ ടുപ്പ് സംവിധാനത്തില്‍ 64.6 കോടി പേര്‍ വോട്ട് ചെയ്‌തെന്നും എല്ലാവര്‍ക്കും തിരിച്ചറി യല്‍ രേഖ നിര്‍ബന്ധമായിരുന്നുവെന്നും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും ട്രംപിന്റെ നിലപാടിനെ പിന്തുണച്ച് പറഞ്ഞു. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ ശക്തമായ വോട്ടര്‍ ഐഡി സംവിധാനം ആവശ്യമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ട്രംപ് പിന്തുണയ്ക്കുന്ന SAVE അമേരിക്ക ആക്ട് അമേരിക്കന്‍ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കുന്നു. രാജ്യവ്യാപകമായി വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കുന്നതിനൊപ്പം തപാല്‍ വോട്ടിനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ബില്ലിലെ നിര്‍ദേശങ്ങള്‍. രോഗം, വൈകല്യം, സൈനിക സേവനം, യാത്ര തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമായി തപാല്‍ വോട്ട് പരിമിതപ്പെടുത്താനും വോട്ടര്‍ പട്ടികയില്‍ നിന്ന് പൗരന്മാരല്ലാത്തവരെ നീക്കം ചെയ്യാനും ബില്‍ നിര്‍ദേശിക്കുന്നു.
അമേരിക്കന്‍ തിരഞ്ഞെടുപ്പുകളില്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്ന് ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. എന്നാല്‍ SAVE അമേരിക്ക ആക്ടിനെക്കുറിച്ച് ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍മാര്‍ക്കും ഇടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ജനുവരി 29നാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇതുവരെ കോണ്‍ഗ്രസില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇന്ത്യയിലും ബ്രസീലിലും വോട്ടര്‍ ഐഡി ബയോമെട്രിക് ഡാറ്റാബേസുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും അമേരിക്കയില്‍ പ്രധാനമായും പൗരത്വം സ്വയം പ്രഖ്യാപിക്കുന്ന രീതിയാണെന്നും വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി.
Trump advocates for mandatory voter ID in the US; cites India’s electoral system as an example.















