വാഷിംഗ്ടൺ: അമേരിക്കയും- ഇറാനും തമ്മിലുള്ള യുദ്ധം മാസങ്ങളായി തുടരുന്നതിനിടെ അമേരിക്ക നിലപാട് കൂടുതല്‍ കടുപ്പിക്കുന്നു. ഇറാനെതിരേ ഉപരോധം കൂടുതല്‍ ശക്തമാക്കിയ നടപടിയാണ് അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായത്. മധ്യപൂര്‍വദേശത്ത് 20 ലേറെ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും ഇറാനെതിരായ നാവിക ഉപരോധം കര്‍ശനമായി നടപ്പാക്കുകയാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) അറിയിച്ചു.
ഓഗസ്റ്റ് ഒന്‍പതു വരെ 55 വാണിജ്യ കപ്പലുകള്‍ വഴിതിരിച്ചുവിട്ടെന്നും രണ്ട് കപ്പലുകള്‍ പ്രവര്‍ ത്തനരഹിതമാക്കിയെന്നും രണ്ടെണ്ണത്തില്‍ പരിശോധന നടത്തിയെന്നും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് യുഎസിന്റെ പുതിയ നീക്കം. പേര്‍ഷ്യന്‍ ഉള്‍ക്കടലിനെയും ഒമാന്‍ ഉള്‍ക്കട ലിനെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന പ്രധാന ജലപാതയായ ഹോര്‍മുസിലൂടെയാണ് ലോക ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്നത്. അതിനാല്‍ കടലിടുക്കിലെ നിയന്ത്രണം ആഗോള ഊര്‍ജവിപണിയെയും ബാധിക്കാവുന്ന പ്രധാന വിഷയമാണ്.
അതേസമയം, ഹോര്‍മുസ് കടലിടുക്ക് വാണിജ്യ കപ്പല്‍ ഗതാഗതത്തിനായി വീണ്ടും തുറക്കുന്നതിന് യുഎസ് ചില നിബന്ധനകള്‍ പാലിക്ക ണമെന്നാ ണ് ഇറാന്റെ നിലപാട്. ഒമാനുമായി ചേര്‍ന്ന് പുതിയ കപ്പല്‍ ഗതാഗത പാതകള്‍ സംബന്ധിച്ച് അന്തിമ ധാരണയിലേക്ക് അടുക്കുകയാണെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യുഎസ് നഷ്ടപരിഹാരം നല്‍കണമെന്നും ഉപരോധങ്ങളും സൈനിക ഭീഷണികളും അവസാനി പ്പിക്കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. യുഎസുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ജൂണില്‍ ഒപ്പുവച്ച ഇടക്കാല ധാരണ യുഎസ് ലംഘിക്കുന്നിടത്തോളം നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കില്ലെന്നും ഇടനിലക്കാര്‍ വഴി സന്ദേശങ്ങള്‍ കൈമാ റുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇറാനുമായി ‘പാതിവഴിയിലുള്ള ചര്‍ച്ചകള്‍’ മാത്രമാണ് നടക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനിലെ ഉയര്‍ന്ന പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും യുഎസ് നിരീക്ഷിച്ചുവരികയാണെന്നും ട്രംപ് പറഞ്ഞു.
ഹോര്‍മുസ് വീണ്ടും തുറക്കുന്നതിന് യുഎസ് ഇറാനെതിരായ ആക്രമണങ്ങളില്‍ വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണ മെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. കൂടാതെ ഇറാനെതിരായ യുഎസ് സൈനിക ഭീഷണികളും ആക്രമണങ്ങളും അവസാനി പ്പിക്കുക, ഗള്‍ഫിലെ നാവിക ഉപരോധം പിന്‍വലിക്കുക, ഇറാനുമേ ലുള്ള ഉപരോധങ്ങള്‍ നീക്കുക, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഇറാന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
ഇറാന്റെ സഖ്യകക്ഷികളായ ലെബനന്‍, പലസ്തീന്‍, യെമന്‍, ഇറാഖ് സഖ്യകക്ഷി കള്‍ക്കെതിരായ യുഎസ് ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നാണ് ടെഹ്‌റാന്റെ ആവശ്യം. അതേസമയം, ഹോര്‍മുസിലെ യുഎസ് നാവിക സാന്നിധ്യവും ഇറാന്റെ കടലിടുക്ക് നിയന്ത്രിക്കുന്ന നിലപാടും പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുമെന്ന ആശങ്ക ശക്തമാണ്.
US-Iran peace talks stall; US military reports deployment of over 20 warships near Iran.

















