ഒറിഗണിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും തട്ടിക്കൊണ്ടുപോയ 10 വയസുകാരിയെ കണ്ടെത്തി

ഒറിഗണിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും തട്ടിക്കൊണ്ടുപോയ 10 വയസുകാരിയെ കണ്ടെത്തി

ഒറിഗണ്‍: ഒറിഗണില്‍ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് തട്ടിക്കൊണ്ടുപോയ 10 വയസുകാരിയെ സുരക്ഷിതമായി കണ്ടെത്തി. വയലറ്റ് ഹേ എന്ന പെണ്‍കുട്ടിയെ കാണാതായി 12 മണിക്കൂറിനു ശേഷമാണ് ഒറിഗണ്‍ സിറ്റിയിലെ ഒരു വീട്ടില്‍നിന്ന് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 1.47ഓടെയാണ് കാന്‍ബി നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പൊലീസിന് വിവരം ലഭിച്ചത്. പുലര്‍ച്ചെ 1.39ഓടെ അജ്ഞാതനായ ഒരാള്‍ അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചുകയറി 12 വയസുകാരിയെ ആക്രമിച്ചശേഷം വയലറ്റിനെ ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ 12 വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

വയലറ്റിനെ ജീവനോടെയും സുരക്ഷിതമായും കണ്ടെത്തിയെന്നത് വലിയ ആശ്വാസമാണെന്ന് കാന്‍ബി പൊലീസ് മേധാവി ജോസ് ഗോണ്‍സാലസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രത്യേക ആയുധധാരികളായ പൊലീസ് സംഘം ഒറിഗണ്‍ സിറ്റിയിലെ വീട്ടില്‍ വളഞ്ഞശേഷമാണ് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട അന്വേഷണഫലങ്ങള്‍ വ്യാഴാഴ്ച രാവിലെ പ്രോസിക്യൂട്ടര്‍ ഓഫീസിന് കൈമാറുമെന്നും തുടര്‍ന്ന് പ്രതിക്കെതിരെ കുറ്റം ചുമത്തുന്നതില്‍ തീരുമാനമെടുക്കുമെന്നും ക്ലാക്കമാസ് കൗണ്ടി ചീഫ് ഡപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ക്രിസ് ഓവന്‍ അറിയിച്ചു.അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ കുടുംബാംഗങ്ങളില്‍നിന്ന് മൊഴിയെടുക്കുകയും നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രാദേശിക പൊലീസിനൊപ്പം സംസ്ഥാന അധികൃതരും എഫ്ബിഐയും തിരച്ചിലില്‍ പങ്കെടുത്തു.

10-year-old girl abducted from an apartment in Oregon has been found.

Share Email
LATEST excelnclexrn
Top