ഡാളസ് : ഡാളസ് സയോണ്‍ എ.ജി സഭാംഗം പിറവം – പാലച്ചുവട് കവണാട്ടേല്‍ തോമസ് കെ. പോളിന്റെ സഹധര്‍മ്മിണി ആനി പോള്‍ (61) ഒക്ടോബര്‍ ഏഴിന് നിര്യാതയായി. പരേതനായ പാസ്റ്റര്‍ വൈ. സക്കറിയയുടെ കൊച്ചുമകളും, പാസ്റ്റര്‍ ജോണ്‍ വര്‍ഗ്ഗീസ് (Late) – മേരിക്കുട്ടി ജോണ്‍ ദമ്പതികളുടെ മകളുമാണ് പരേത. ഭൗതിക സംസ്‌കാരം ഒക്ടോബര്‍ 17 ന് ശനിയാഴ്ച ഡാളസില്‍ വെച്ച് സയോണ്‍ എ. ജി സഭയുടെ നേതൃത്വത്തില്‍ നടക്കും.
മക്കള്‍ : ജസ്റ്റിന്‍, ജെയ്സണ്‍, ജാനിസ് .
മരുമക്കള്‍: മിഷേല്‍ , എലന്‍.
പവര്‍വിഷന്‍ ടിവി വൈസ് ചെയര്‍മാന്‍ ജോണ്‍ തോമസിന്റെ മകളുടെ ഭര്‍തൃമാതാവാണ് ആനി പോള്‍.
വാര്‍ത്ത: സാം മാത്യു ഡാളസ്
Aniyamma Paul passed away in Dallas; funeral on Saturday, October 17.


















