Caritas hospital

പിണറായിക്കും റിയാസിനും തിരിച്ചടി: മാസപ്പടി കേസില്‍ കേസെടുക്കണമെന്നു കോടതി

പിണറായിക്കും റിയാസിനും തിരിച്ചടി: മാസപ്പടി കേസില്‍ കേസെടുക്കണമെന്നു കോടതി

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മറിയാസിനുമെതിരേ കേസ് എടുക്കണമെന്നു കോടതി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, വീണ ടി, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ്  അഡ്വ. കെ.എം. ഷാജഹാന്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടത്.


ഇ.ഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ നേരത്തെ സര്‍ക്കാര്‍ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതു പോരാ, എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു തന്നെ അന്വേഷിക്കാനാണ് കോടതി നിര്‍ദേശം

പ്രാഥമിക അന്വേഷണം നടത്തി വസ്തുതകള്‍ ബോധ്യപ്പെട്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന സുപ്രിംകോടതി വിധികള്‍ ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി നല്‍കിയ രേഖകള്‍ കോടതി വിളിച്ചു വരുത്തിയിരുന്നു. ഇത് കൂടി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.

മുഖ്യമന്ത്രിയായിരിക്കെ മകള്‍ വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തല്‍. വിഷയത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കാട്ടി ഇഡി സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖറിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു

court order to cmrlcase enquery

Share Email
LATEST excelnclexrn
More Articles
Top