Caritas hospital

ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് ഇടവകകളില്‍ സഹവികാരിയായിരുന്ന ഫാ. ജോയ് ആളൂക്കാരന്‍ അന്തരിച്ചു

ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് ഇടവകകളില്‍ സഹവികാരിയായിരുന്ന ഫാ. ജോയ് ആളൂക്കാരന്‍ അന്തരിച്ചു

അലബാമ :ന്യൂജേഴ്‌സിയിലെ സെന്റ് ബര്‍ത്തലോമിയ, ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക്‌സ് ഇടവകകളില്‍ സഹവികാരിയായി സേവനം അനുഷ്ഠിച്ച ഫാ ജോയ് ആളൂക്കാരന്‍ (77) അന്തരിച്ചു അലബാമയില്‍ സേവനം അനുഷ്ഠിക്കുന്ന ഫാ. ചാര്‍ളി ആളൂക്കാരന്റെ സഹോദരനാണു പരേതന്‍

ആസ്സാമിലെ തേസ്പൂര്‍ രൂപതയിലെ പ്രശസ്ത മിഷനറി വൈദികനും ഇരിഞ്ഞാലക്കുട കത്തീഡ്രല്‍ ഇടവകാംഗവുമാണ് . വടക്കുകിഴക്കന്‍ ഇന്ത്യയിലും വിദേശത്തുമായി ദീര്‍ഘകാലം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിരുന്നു

1949 മെയ് 14-ന് ഇരിഞ്ഞാലക്കുടയില്‍ ആളൂക്കാരന്‍ ഔസേഫ് – കത്രീന ദമ്പതികളുടെ മകനായി ജനിച്ചു.
പഠനവും പൗരോഹിത്യ സ്വീകരണവും: പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തേസ്പൂര്‍, റാഞ്ചി, കൊല്‍ക്കത്ത സെമിനാരികളില്‍ വൈദിക പരിശീലനം പൂര്‍ത്തിയാക്കി. 1980 മെയ് 18-ന് മാര്‍ ആന്റണി തണ്ണിക്കോട്ട് പിതാവില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു.

ആസ്സാം ബര്‍പേട്ട, സലാന, ബൊംഗായ്ഗാവ്, ധൊളായ്ബില്‍ എന്നിവിടങ്ങളില്‍ ഇടവക വൈദികനായും, തേസ്പൂര്‍, ഇറ്റാനഗര്‍, ബൊംഗായ്ഗാവ് രൂപതകളുടെ മിഷന്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. വടക്കുകിഴക്കന്‍ ഇന്ത്യയിലെ നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിശ്വാസ സമൂഹത്തിന്റെ ഉന്നമനത്തിനും അക്ഷീണം പ്രയത്‌നിച്ചു.

സേവനത്തിനുശേഷം തമിഴ്‌നാട്ടിലെ ഗോവിന്ദപുരത്ത് സ്ഥിരതാമസമാക്കിയ വൈദീകന്‍ , ഗ്രാമീണ കുട്ടികള്‍ക്കായി ചാരിറ്റബിള്‍ സ്‌കൂള്‍ ആരംഭിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു.

സഹോദരങ്ങള്‍:
ആനി ഫ്രാന്‍സിസ് മണാത്ത്, സിസ്റ്റര്‍. ലിലിയ മരിയ (എല്‍സി), റെജീന മാത്തന്‍ പായങ്കന്‍, റോബി, ലോറന്‍സ്, ഫാ. ചാര്‍ളി ആളൂക്കാരന്‍. സംസ്‌കാര ശുശ്രൂഷയുടെ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.

Fr. Joy Aalookkaran, who served as an assistant vicar in New Jersey and New York parishes, has passed away.

വാര്‍ത്ത: പി പി ചെറിയാന്‍

Share Email
LATEST excelnclexrn
Top