തെരഞ്ഞെടുപ്പ് പരസ്യ വിവാദത്തില്‍ വിവേക് രാമസ്വാമിയെ പിന്തുണച്ച് ട്രംപ്

തെരഞ്ഞെടുപ്പ് പരസ്യ വിവാദത്തില്‍ വിവേക് രാമസ്വാമിയെ പിന്തുണച്ച് ട്രംപ്

ഒഹായോ: വിവാദ തിരഞ്ഞെടുപ്പ് പരസ്യത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന ഒഹായോയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ സ്ഥാനാര്‍ഥി വിവേക് രാമസ്വാമിക്ക് പിന്തുണയുമായി പ്രസിഡന്റ്  ട്രംപ്. രാമസ്വാമിയോട് കടുത്ത അനീതിയാണ് കാട്ടിയതെന്ന് ട്രംപ് പറഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആമി ആക്ടണുമായുള്ള ശക്തമായ മത്സരത്തിനിടെ വിവാദത്തിലായ പരസ്യം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിച്ചേക്കുമെന്ന ആശങ്കകള്‍ ക്കിടെയാണ് ട്രംപിന്റെ പ്രതികരണം. ബുധനാഴ്ച രാത്രി ഒഹായോ സര്‍വകലാശാലാ ക്യാമ്പസില്‍ നടന്ന റാലിയിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. പരസ്യത്തെച്ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ ട്രംപ് ഒഹായോയിലെത്തുന്നത് ആദ്യമായാണ്.

പരസ്യവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ തള്ളിയ ട്രംപ്, അതില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ആമി ആക്ടന്റെ മാതാവ് മകളെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ആമി നുണ പറയുന്നയാളാണെന്ന് മാതാവ് ആരോപി ച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. മാതാവ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് രാമസ്വാമി ഉത്തരവാദിയാകേണ്ടതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ക്കെതിരായാണ് ഇത്തരം ആരോപണങ്ങളെങ്കില്‍ പ്രതികരണം വ്യത്യസ്തമായേനെയെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുപോലും പരസ്യത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

പരസ്യത്തെ നിന്ദ്യമായതെന്നാണ് ആക്ടന്‍ വിശേഷിപ്പിച്ചത്. താനുമായി ദീര്‍ഘകാലമായി അകന്നു കഴിയുന്ന മാതാവിന്റെ സാഹചര്യം രാഷ്ട്രീയ നേട്ടത്തിനായി രാമസ്വാമിയുടെ പ്രചാരണസംഘം ഉപയോഗിക്കുകയാണെന്നും അവര്‍ ആരോപിച്ചു. മാതാവിന് സുഖകരമായ അവസ്ഥയല്ലെന്നും ആക്ടന്‍ പറഞ്ഞു. വിവാദ പരസ്യത്തിനായി രാമസ്വാമിയുടെ പ്രചാരണസംഘം 40 ലക്ഷം ഡോളര്‍ ചെലവഴിക്കുന്നതും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

Trump backs Vivek Ramaswamy in election ad controversy

Share Email
LATEST excelnclexrn
More Articles
Top