വിശ്വാസോത്സവദിനം ഒരുക്കി ഡാളസ് ഇടവക വിശ്വാസപരിശിലന വിഭാഗം

വിശ്വാസോത്സവദിനം ഒരുക്കി ഡാളസ് ഇടവക വിശ്വാസപരിശിലന വിഭാഗം

ഡാളസ് : ക്രിസ്തുരാജന്‍ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ വിശ്വാസപരിശിലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിശ്വാസോത്സവദിനം ആഘോഷിച്ചു. വിശ്വാസസോത്സവദിനം വികാരി ഫാ.ബിന്‍സ് ചേത്തലില്‍ ഉദ്ഘാടനം ചെയ്തു.

പൊതുസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ് ചെറുശ്ശേരില്‍ എല്ലാവരെയും സ്വാഗതം ചെയ്തു. 2025ല്‍ വിശ്വാസപരിശിലനവിഭാഗത്തില്‍ ഉന്നത വിജയങ്ങള്‍ നേടിയ കുട്ടികളെ പ്രത്യേകം പുരസ്‌കാരം നല്‍കി ആദരിച്ചു.17 വര്‍ഷം പ്രിന്‍സിപ്പല്‍ ആയി ശുശ്രൂഷചെയ്ത ജോസഫ് ഇലക്കൊടിക്കലിനെ ഇടവക പ്രത്യേകം ആദരിച്ചു.

അസി.പ്രിന്‍സിപ്പല്‍മാരായ മിനി തൈപറമ്പില്‍,മനോജ് വിരുത്തിക്കുളങ്ങര എന്നിവര്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.വിവിധ മിനിസ്ട്രികളുടെ കലാപരുപാടികള്‍ വിശ്വാസോത്സവദിനത്തിന്റെ പ്രൗഢി കൂട്ടി.കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സ്‌നേഹവിരുന്ന് പ്രത്യേകമായി ക്രമീകരിച്ചു.

വാര്‍ത്ത: ജോക്കുട്ടി മേലേടത്ത് (പി ആര്‍ ഒ )


Dallas Parish Faith Formation Department Organizes ‘Faith Festival Day’

Share Email
More Articles
Top