ടെഹ്റാന്: അമേരിക്ക- ഇറാന് സംഘര്‍ഷം തുടരുന്നതിനിടെ നിര്‍ണായക വെളിപ്പെടു ത്തലുമായി ഇറാന്. രാജ്യം ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം നിര്‍മിച്ച് വിജയികരമായി പരീക്ഷിച്ച പുതിയ ആയുധങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇറാനുമേല്‍ ആണവായുധം പ്രയോഗിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയ്ക്കു മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് പ്രമുഖ യു.എസ് മാധ്യമപ്രവര്ത്തകന് ടക്കര്‍ കാള്സന് ആരോപിച്ചിട്ടുമുണ്ട്.
ആണവാക്രമണമുണ്ടായാല്‍ അത് ഒരു ആഗോള ആണവ യുദ്ധത്തിലേക്ക് വഴിമാറുമെന്ന് കാള്സന് മുന്നറിയിപ്പ് നല്കി. ഇത് മേഖലയിലെ 10 കോടിയോളം ജനങ്ങളുടെ കുടിവെള്ള സ്രോതസുകളില്‍ വിഷാംശം കലരാന്‍ കാരണമാകുമെന്നും മുഴുവന്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയെയും ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Iran reveals that it possesses weapons that have been successfully tested within the last two years.



















