ചാർളി കിർക്കിന്റെ കൊലപാതകം; പ്രതി ടൈലർ റോബിൻസന്റെ വിചാരണ 2028 വേനൽക്കാലത്ത് നടക്കുമെന്ന് യൂട്ടാ ജഡ്ജി

ചാർളി കിർക്കിന്റെ കൊലപാതകം; പ്രതി ടൈലർ റോബിൻസന്റെ വിചാരണ 2028 വേനൽക്കാലത്ത് നടക്കുമെന്ന് യൂട്ടാ ജഡ്ജി

യൂട്ടാ: കൺസർവേറ്റീവ് ആക്ടിവിസ്റ്റ് ചാർളി കിർക്കിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ടൈലർ റോബിൻസന്‍റെ വിചാരണ 2028 വേനൽക്കാലത്ത് ആരംഭിക്കുമെന്ന് യൂട്ടാ ജഡ്ജി ടോണി ഗ്രാഫ് പ്രഖ്യാപിച്ചു. 2028 ജൂൺ 21-ന് ജൂറി തിരഞ്ഞെടുപ്പ് ആരംഭിക്കുമെന്നാണ് ജഡ്ജി വ്യക്തമാക്കിയത്.

യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ നടന്ന ടേണിംഗ് പോയിന്റ് യുഎസ്എ പരിപാടിക്കിടെ പ്രസംഗിക്കുന്നതിനിടയിലാണ് 2025 സെപ്റ്റംബർ 10-ന് ചാർളി കിർക്ക് കൊല്ലപ്പെട്ടത്. റോബിൻസന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കൊലപാതകം, തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ, കുട്ടിയുടെ സാന്നിധ്യത്തിൽ അതിക്രമം കാണിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കമേൽ ചുമത്തിയിരിക്കുന്നത്. സെപ്റ്റംബറിലെ വാദത്തിനിടയിൽ റോബിൻസൻ കുറ്റം നിഷേധിച്ചിരുന്നു.

വിചാരണ നടപടികൾ വൈകരുതെന്ന് കിർക്കിന്റെ കുടുംബം ആവശ്യപ്പെട്ടെങ്കിലും, പ്രതിയുടെയും ഇരയുടെ കുടുംബത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ തീയതി നിശ്ചയിച്ചതെന്ന് ജഡ്ജി വ്യക്തമാക്കി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് 3,600 പേരെ ഉൾക്കൊള്ളുന്ന വലിയൊരു ജൂറി പാനലിനെയാണ് കോടതി നിയോഗിച്ചിരിക്കുന്നത്. എന്നാൽ കോടതി തീരുമാനത്തിൽ കടുത്ത നിരാശയുണ്ടെന്ന് ചാർളി കിർക്കിന്റെ കുടുംബം പ്രതികരിച്ചു.

Share Email
LATEST excelnclexrn
More Articles
Top