വാഷിംഗടണ്‍: ലോകത്തെ പ്രമുഖ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ ത്രൈമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്നു പുറത്തുവരും. സി.ഇ.ഒ ജെന്സന് ഹുവാങ് രാജിവെച്ചതിന് പിന്നാലെ കമ്പനി നേരിടുന്ന ആദ്യ പ്രധാന പരീക്ഷണമായാണ് സാമ്പത്തിക ഫലപ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്. ചൈനീസ് ചാരയെന്നു ് സംശയിക്കപ്പെടുന്ന വ്യക്തിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങളാണ് ഹുവാങ്ങിന്റെ രാജിക്ക് കാരണമായത്. അതേസമയം, അദ്ദേഹം വീണ്ടും കമ്പനിയുടെ തലപ്പത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഹുവാങ്ങിനെ സി.ഇ.ഒ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് ഡയറക്ടര്‍ ബോര്‍ഡ് ആലോചിക്കുന്നില്ലെന്ന് വിഷയവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ജെന്സന് ഹുവാങിന്റെ തിരിച്ചുവരവ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിഷയത്തില്‍ പ്രതികരിച്ചു. ഹുവാങ് വീണ്ടും എന്‍വിഡിയയുടെ മേധാവിയാകുന്നത് മോശം തീരുമാനമായിരിക്കില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ആലീസ് ഹുവാങ് ചൈനീസ് ചാരയാണെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, അവര്‍ ചാരയാണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു മറുപടി. അതേസമയം, ചൊവ്വാഴ്ച സാമ്പത്തിക ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടക്കുന്ന പതിവ് നിക്ഷേപക വിശകലന യോഗത്തിന് ഇടക്കാല സി.ഇ.ഒ കോളെറ്റ് ക്രെസ് നേതൃത്വം നല്‍കും. നേരത്തെ കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായിരുന്നു അവര്‍.
സ്ഥിരം സി.ഇ.ഒയെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഡയറക്ടര്‍ ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. കമ്പനിക്കുള്ളില്‍നിന്നും പുറത്തുനിന്നുമുള്ള യോഗ്യരായവരെ പരിഗണിക്കുമെന്ന് എന്‍വിഡിയ കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. നേതൃത്വമാറ്റത്തിന് പുറമെ കമ്പനിയുടെ ഭാവി പ്രവര്‍ത്തനങ്ങളെയും ബാധിക്കാവുന്ന വിവിധ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളും എന്‍വിഡിയയ്ക്ക് മുന്നിലുണ്ട്. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ എ.ഐ മേഖലയിലെ പ്രമുഖ കമ്പനികളുടെ ഓഹരികളില്‍ ചാഞ്ചാട്ടമുണ്ടായിരുന്നു. എ.ഐ ഡാറ്റാ സെന്ററുകളുടെ വ്യാപനത്തെ വിമര്‍ശിച്ചിരുന്ന ഡെമോക്രാറ്റുകളുടെ രാഷ്ട്രീയ സ്വാധീനം വര്‍ധിച്ചതോടെ ഈ മേഖലയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് വിപണി ആശങ്ക പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Nvidia’s quarterly financial report to be released today following Jensen Huang’s resignation; speculation arises over whether Jensen will return to the CEO position.














