പൂനെയില്‍ പാലം തകര്‍ന്ന് 6 മരണം; അവശിഷ്ടങ്ങളില്‍ നിരവധി പേര്‍ കുടുങ്ങി

പൂനെയില്‍ പാലം തകര്‍ന്ന് 6 മരണം; അവശിഷ്ടങ്ങളില്‍ നിരവധി പേര്‍ കുടുങ്ങി

പൂനെ: പൂനെയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ 6 മരണം സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ അപകടത്തിലായിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുപതിലധികം ആളുകള്‍ ഒഴുകിപ്പോയിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒഴുക്കില്‍ പെട്ടവര്‍ അധികവും വിനോദസഞ്ചാരികളാണ്. മുപ്പത്തിരണ്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പാലത്തില്‍ ഒരുസ്ഥലത്ത് ഒരേസമയം 125 പേരുണ്ടായിരുന്നെന്നും, ഇതാണ് പാലം തകര്‍ന്നു വീഴാന്‍ കാരണമായതെന്നും ദെഹു റോഡ് കന്റോണ്‍മെന്റ് മുന്‍ വൈസ് പ്രസിഡന്റ് രഘുവീര്‍ ഷേലാര്‍. ഇന്ദ്രായണി നദിക്കു കുറുകെയുള്ള പാലമാണ് തകര്‍ന്നത്. വീതി കുറഞ്ഞ ഒരു നടപ്പാലമാണ് തകര്‍ന്നത്. പൂനെക്കടുത്ത് കുന്ദ്മാല വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. പാലത്തില്‍ നിന്ന് പ്രകൃതിഭംഗി ആസ്വദിക്കുകയായിരുന്നു വിനോദസഞ്ചാരികളാണ് അപകടത്തില്‍ പെട്ടത്. പാലത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്ന് വീഴുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാലത്തിനു മുകളില്‍ നില്‍പ്പായിരുന്ന സഞ്ചാരികളും പുഴയിലേക്ക് വീണു.

എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പുഴയുടെ മധ്യഭാഗത്താണ് പാലം വീണത്. ഇവിടെ ശക്തമായ ഒഴുക്കുള്ളതിനാല്‍ ആളുകളെലാം ഒഴുകിപ്പോയി. കൂട്ടത്തില്‍ ആറുപേരെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. അഗ്‌നിരക്ഷാസേന, പോലീസ് എന്നിവരും സ്ഥലത്തുണ്ട്. നാട്ടുകാരാണ് ആദ്യഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഒഴുക്കില്‍പ്പെട്ട മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് കനത്ത മഴയാണ്.

വിഷയത്തില്‍ ഡിവിഷണല്‍ കമ്മീഷണറുമായും തഹസില്‍ദാരുമായും പോലീസ് കമ്മീഷണറുമായും സംസാരിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. എന്‍ഡിആര്‍എഫ് സംഘം പാലത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.

bridge collapsed in Pune over Indrayani river killing 2 people

Share Email
Top