ഹൈദരാബാദ്: മൊബൈൽ ആപ്പുകൾ വഴി ലൈംഗിക പ്രവൃത്തികൾ തത്സമയം പ്രദർശിപ്പിച്ച് പണം സമ്പാദിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. അമ്പർപേട്ടിലെ മല്ലികാർജുന നഗർ സ്വദേശികളായ 41 വയസ്സുകാരനെയും 37 വയസ്സുകാരിയെയും ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിൽ നിന്ന് അത്യാധുനിക ക്യാമറകൾ ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
എളുപ്പത്തിൽ പണം സമ്പാദിക്കാനാണ് ഈ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതെന്ന് ദമ്പതികൾ സമ്മതിച്ചു. ക്യാബ് ഡ്രൈവറാണ് യുവാവ്. ലൈംഗിക ദൃശ്യങ്ങൾക്ക് പണം നൽകാൻ തയ്യാറുള്ള ഉപയോക്താക്കൾക്ക് തത്സമയവും റെക്കോർഡ് ചെയ്തതുമായ വീഡിയോകൾ ദമ്പതികൾ അയച്ചുകൊടുത്തിരുന്നതായി പോലീസ് പറഞ്ഞു. ഒരു തത്സമയ വീഡിയോയ്ക്ക് 2,000 രൂപയും, റെക്കോർഡ് ചെയ്ത ക്ലിപ്പിന് 500 രൂപയുമാണ് ഇവർ ഈടാക്കിയിരുന്നത്. വീഡിയോ ചിത്രീകരിക്കുമ്പോൾ ദമ്പതികൾ മാസ്‌ക് ധരിച്ചിരുന്നു. ഐടി നിയമപ്രകാരം കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
ഇന്ത്യയിൽ നിന്ന് നിർമിക്കപ്പെടുന്ന അശ്ലീല ദൃശ്യങ്ങൾ ഇൻറർനെറ്റിൽ പെരുകുന്നു. വിവിധ ഓൺലൈൻ സ്ട്രീമിങ് ആപ്പുകളിലാണ് വലിയ രീതിയിൽ നിയമലംഘനം നടക്കുന്നത്. കാഴ്ചക്കാരിൽ നിന്ന് വൻതുക ഈടാക്കിയാണ് ഈ നഗ്‌നതാ പ്രദർശനം. ഇന്ത്യൻ ഐടി നിയമം അനുസരിച്ച് ഇത്തരം ഉള്ളടക്കങ്ങളുടെ പ്രദർശനം നിയമവിരുദ്ധമാണെങ്കിലും ഇത്തരക്കാർക്കെതിരെ കാര്യമായ നടപടികളൊന്നുമുണ്ടാവുന്നില്ല.
വെള്ളിയാഴ്ചയാണ് ഓൺലൈൻ ആപ്പ് വഴി സ്വന്തം ലൈംഗിക ദൃശ്യങ്ങൾ പങ്കുവെച്ച കേസിൽ, ഹൈദരാബാദിൽ നിന്നുള്ള ദമ്പതിമാരെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് തങ്ങൾ ഇത് ചെയ്തിരുന്നതെന്നാണ് ദമ്പതിമാരുടെ വാദം. ഐടി നിയമം അനുസരിച്ചാണ് അറസ്റ്റ്.
ഉന്നതവിദ്യാഭ്യാസം തേടുന്ന ഇവരുടെ മക്കൾ പഠനത്തിൽ ഉന്നത വിജയം നേടിയവരാണ്. ഒരാൾ രണ്ടാം വർഷ ബിടെക് വിദ്യാർഥിയാണെന്നും മറ്റൊരാൾ ഇന്റർമീഡിയറ്റ് പരീക്ഷയിൽ 470 ൽ 468 മാർക്ക് നേടിയ ആളാണെന്നും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.
ഓട്ടോെ്രെഡവറായിരുന്ന ഭർത്താവിന് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാലും പഠനച്ചിലവിനും ചികിത്സയ്ക്കും ആവശ്യമായ പണം കണ്ടെത്താനാകാത്തതിനാലുമാണ് ഇത് ചെയ്തതെന്ന് പോലീസ് പറയുന്നു. സ്വന്തം ജോലിയിൽ നിന്ന് നേടിയിരുന്ന വരുമാനത്തേക്കാൾ കൂടുതൽ തുകയാണ് ഇവർ തത്സമയ സ്ട്രീമിങിലൂടെ നേടിയിരുന്നത്. 2000 രൂപവരെ ഇതിനായി ഒരാളിൽ നിന്ന് ഈടാക്കിയിരുന്നു.
Couple arrested in Hyderabad for live streaming sex acts through mobile app