അമേരിക്കന്‍ മലയാളി സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ യുവതി കീഴടങ്ങി

അമേരിക്കന്‍ മലയാളി സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ യുവതി കീഴടങ്ങി

കോട്ടയം: അമേരിക്കയിലുള്ള മലയാളി സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റില്‍.

മലയാളി യുവാവുമായി
സൗഹൃദം സ്ഥാപിച്ച്നഗ്‌നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും 60 ലക്ഷവും 61 പവനും തട്ടിയെടുത്ത  സംഭവത്തില്‍ പ്രതിയായ യുവതി പോലീസില്‍ കീഴടങ്ങി. കോട്ടയം അതിരമ്പുഴ അമ്മഞ്ചേരി സ്വദേശിയായ ധന്യ ആണ് കീഴടങ്ങിയത്.

കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് കീഴടങ്ങല്‍.  ധന്യയുടെ അയല്‍വാസിയും അമേരിക്കയില്‍ സോഫ്റ്റ് വെയർ എൻജിനീയറുമായ യുവാവിനെ ഭീഷണിപ്പെടുത്തി ധന്യ പണം തട്ടിയെന്നാണ് കേസ്.

2022 മാര്‍ച്ച് മുതല്‍ 2024 ഡിസംബര്‍ വരെയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടന്നതെന്നു പരാതിയില്‍ പറയുന്നു. . ഭാര്യയുടെ പഠനസൗകര്യത്തിനായി അമ്മഞ്ചേരിയില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവാണ് തട്ടിപ്പിന് ഇരയായത്. യുവാവിനോട് അടുപ്പം സ്ഥാപിച്ച ധന്യ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി ചിത്രങ്ങള്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. പലതവണകളായി 60 ലക്ഷം രൂപ യുവതിയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് തട്ടിയെടുത്തതായും പ്രതികളുടെ സുഹൃത്തായ മണര്‍കാട് സ്വദേശി അലന്‍ തോമസും യുവാവിനെ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നതായും പരാതിയില്‍ പറയുന്നു.


യുവാവിന്റെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന കുടുംബാംഗങ്ങളുടെ 61 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതായും പരാതിയുണ്ട്. യുവാവ് പോലീസില്‍ പരാതി നല്കിയതിനു പിന്നാലെ ധന്യ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി തള്ളിയതോടെയാണ് ഇവര്‍ പോലീസിനുമുന്നില്‍ കീഴടങ്ങിയത്.

Share Email
LATEST excelnclexrn
More Articles
Top