ന്യൂയോർക്ക്: ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ ആക്രമണത്തെ ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി ശക്തമായി അപലപിച്ചു. രാഷ്ട്രീയ അക്രമങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പ്രസിഡന്റും അതിഥികളും സുരക്ഷിതരായിരിക്കുന്നതിൽ ആശ്വാസമുണ്ടെന്ന് മംദാനി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഈ വർഷമാദ്യം അധികാരമേറ്റ ശേഷം മംദാനി പലതവണ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും വിരുന്ന് ചടങ്ങിനിടെയുണ്ടായ ഈ സംഭവം ഗൗരവകരമായാണ് അധികൃതർ കാണുന്നത്. രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും എതിരായ ഇത്തരം നീക്കങ്ങളെ ഒന്നിച്ച് നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.















