pulimoottil

അമേരിക്ക-ഇറാന്‍ സമാധാന കരാറായതായി ട്രംപ്: ഹോാര്‍മുസ് കടലിടുക്ക് തുറക്കും

അമേരിക്ക-ഇറാന്‍ സമാധാന കരാറായതായി ട്രംപ്: ഹോാര്‍മുസ് കടലിടുക്ക് തുറക്കും

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതോടെ ആഗോള എണ്ണ നീക്കത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്ക് തുറക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. പുതിയ സമാധാനക്കാരാറിനെക്കുറിച്ച് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യയിലെ കുറിപ്പിലൂടെയാണ ട്രംപ് അറിയിച്ചത്.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുക, അമേരിക്കന്‍ നാവിക ഉപരോധം പിന്‍വലിക്കുക,.സൈനിക നടപടികള്‍ അവസാനിപ്പിക്കാന്‍ ഇരു വിഭാഗവും തമ്മിലുള്ള ധാരണ.ഇറാന്റെ ആണവപരിപാടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തുടര്‍ചര്‍ച്ച, കരാറില്‍ ഒപ്പുവച്ചതിന് ശേഷം കപ്പല്‍ഗതാഗതവും എണ്ണക്കയറ്റുമതിയും പുനരാരംഭിക്കല് എന്നിവയെല്ലാം കരാറില്‍ വ്യക്തമാക്കുന്നുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ കരാര്‍ മധ്യപൂര്‍വേഷ്യയിലെ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് വിരാമമാകുമോ എന്നത് വരും ദിവസങ്ങളിലെ കരാര്‍ നടപ്പാക്കല്‍ നടപടികളെ ആശ്രയിച്ചിരിക്കുമെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു

‘ഹോര്‍മുസ് കടലിടുക്ക് ടോള്‍ രഹിതമായി തുറക്കാന്‍ പൂര്‍ണ അനുമതി നല്‍കുന്നതായും അമേരിക്കന്‍ നാവിക ഉപരോധം ഉടന്‍ പിന്‍വലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.ലോകത്തിലെ കപ്പലുകളേ, യാത്ര ആരംഭിക്കൂ. എണ്ണ ഒഴുകട്ടെ,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദിയും അന്തിമ കരാറായതായി സ്ഥിരീകരിച്ചു.കരാര്‍ ഈ ആഴ്ച ജനീവയില്‍ ഔദ്യോഗികമായി ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരട് ധാരണാപത്രത്തില്‍ ഇറാന്റെ പ്രധാന ആവശ്യങ്ങള്‍ ഉള്‍പ്പെടു ത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കരാര്‍ പ്രഖ്യാപനത്തിു പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ താഴ്ന്നു. ഹോര്‍മുസ് കടലിടുക്കിലൂടെ വീണ്ടും എണ്ണക്കപ്പലുകള്‍ സഞ്ചരിക്കുമെന്ന പ്രതീക്ഷയാണ് വിപണിയെ സ്വാധീനിച്ചത്.

Trump announces US-Iran peace deal: Strait of Hormuz will be opened

Share Email
LATEST excelnclexrn
More Articles
Top