pulimoottil

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിൽ പൊലീസിന്‍റെ ബലപ്രയോഗം, രാഹുൽ ഗാന്ധിയെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു, പ്രിയങ്കയടക്കമുള്ളവരെയും അറസ്റ്റ് ചെയ്ത് നീക്കി

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിൽ പൊലീസിന്‍റെ ബലപ്രയോഗം, രാഹുൽ ഗാന്ധിയെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു, പ്രിയങ്കയടക്കമുള്ളവരെയും അറസ്റ്റ് ചെയ്ത് നീക്കി

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെ അസാധാരണ സംഭവവികാസങ്ങൾ. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ ഡൽഹി പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. മൂന്ന് മണിക്കൂറോളമായി തുടർന്ന ധർണയ്‌ക്കൊടുവിലാണ് വൻ പോലീസ് സന്നാഹമെത്തി നേതാക്കളെ കസ്റ്റഡിയിലെടുത്തത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങി പ്രധാന പ്രതിപക്ഷ നേതാക്കളെയെല്ലാം പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സിജെപി പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തിയ ഉപരോധം ക്രമസമാധാന പ്രശ്‌നമായതോടെയാണ് പോലീസ് നടപടി കടുപ്പിച്ചത്. പ്രതിഷേധത്തിൽ പങ്കെടുത്ത വനിതകളടക്കമുള്ള എംപിമാരെ ബലം പ്രയോഗിച്ച് പോലീസ് നീക്കം ചെയ്തു. ഈ ഉന്തും തള്ളിനുമിടയിൽ നിരവധി എംപിമാർക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതൽ പ്രവർത്തകർ സംഭവസ്ഥലത്തേക്ക് എത്തിയതോടെ പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും കേന്ദ്രസേനയെയടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കി.

നേരത്തെ, പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സ്ഥലത്തെത്തി രാഹുൽ ഗാന്ധിയുമായി അരമണിക്കൂറോളം അനുനയ ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കേസിൽ പ്രധാനമന്ത്രിയും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നതോടെയാണ് ചർച്ച വഴിമുട്ടിയത്. മന്ത്രി മടങ്ങിയതിന് തൊട്ടുപിന്നാലെ പോലീസ് വൻ ബലപ്രയോഗത്തിലൂടെ നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Share Email
LATEST excelnclexrn
More Articles
Top