pulimoottil

ജോര്‍ജിയ സ്‌കൂള്‍ കൂട്ടക്കൊലയിലെ പ്രതി 16കാരനായ കോള്‍ട്ട് ഗ്രേയ്ക്ക് പരോള്‍ ഇല്ലാത്ത ജീവപര്യന്തം ശിക്ഷ

ജോര്‍ജിയ സ്‌കൂള്‍ കൂട്ടക്കൊലയിലെ പ്രതി 16കാരനായ കോള്‍ട്ട് ഗ്രേയ്ക്ക് പരോള്‍ ഇല്ലാത്ത ജീവപര്യന്തം ശിക്ഷ

ജോര്‍ജിയ: ജോര്‍ജിയ സംസ്ഥാനത്തെ അപലാച്ചി ഹൈസ്‌കൂളില്‍രണ്ട് അധ്യാപകരെയും രണ്ട് വിദ്യാര്‍ഥികളെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ 16കാരന്‍ കോള്‍ട്ട് ഗ്രേയ്ക്ക് പരോള്‍ അനുവദിക്കാത്ത ജീവപര്യന്തം തടവ് ശിക്ഷ. 55 കുറ്റങ്ങള്‍ സമ്മതിച്ചതിനെ തുടര്‍ന്ന് ബാരോ കൗണ്ടി ജഡ്ജി നിക്കോളസ് പ്രിംമാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ നടപടി ‘മുന്‍കൂട്ടി ആസൂത്രണം ചെയ്ത തിന്മ’യാണെന്ന് കോടതി നിരീക്ഷിച്ചു. 2024 സെപ്റ്റംബറിലാണ് വെടിവെയ്പ് നടന്നത്.
‘ഞാന്‍ ചരിത്രം സൃഷ്ടിക്കണം, ആളുകള്‍ ഞാന്‍ ഉണ്ടാക്കിയ വേദന ഓര്‍ക്കണം’ എന്ന പ്രതിയുടെ കുറിപ്പ് ശിക്ഷ വിധിച്ചപ്പോള്‍ കോടതി പരാമര്‍ശിച്ചു. മറ്റു സ്‌കൂള്‍ വെടിവെപ്പ് പ്രതികളെ മാതൃകയാക്കിയ ഗ്രേ പ്രശസ്തി നേടാനാണ് ആക്രമണം നടത്തിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പൊതു സമൂഹത്തില്‍ ഇയാളെ വീണ്ടും എത്തിച്ചാല്‍ പ്രതിസന്ധി സൃഷ്ടിക്കപ്പെടുമെന്നും അതിനാല്‍ പരോള്‍ ഇല്ലാത്ത ജീവപര്യന്തം മാത്രമാണ് ഉചിതമായ ശിക്ഷയെന്നും പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.

എന്നാല്‍ പ്രതിയുടെ ബാല്യം അസ്ഥിരവും ദുരിതപൂര്‍ണവുമായിരുന്നുവെന്നും ആവശ്യമായ മാനസികാരോഗ്യ ചികിത്സയും കുടുംബ പിന്തുണയും ലഭിച്ചില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ജീവിതകാല തടവിനൊപ്പം ഭാവിയില്‍ പരോള്‍ ലഭിക്കാനുള്ള അവസരം നല്‍കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി.

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ കോടതിയില്‍ വികാരനിര്‍ഭരമായ മൊഴി നല്‍കി. പരോള്‍ ഹിയറിംഗുകള്‍ വീണ്ടും വീണ്ടും കുടുംബത്തെ വേദനിപ്പിക്കുമെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് ഉപയോഗിച്ച റൈഫിള്‍ കോള്‍ട്ട് ഗ്രേയ്ക്ക് ക്രിസ്മസ് സമ്മാനമായി നല്‍കിയ പിതാവ് കോളിന്‍ ഗ്രേ ഇതിനകം കുറ്റക്കാരനായി വിധിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിക്ഷാവിധി ഈ ആഴ്ച പ്രസ്താവിക്കും

Colt Gray, the 16-year-old perpetrator of the Georgia school shooting, sentenced to life imprisonment without parole.

Share Email
LATEST excelnclexrn
Top