മീട്ടു റഹ്മത്ത് കലാം
നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ ഫൊക്കാനയുടെ 2026-ലെ അന്തര്‍ ദേശീയ കണ്‍വെന്‍ഷന്‍ ഓഗസ്റ്റില്‍ അമേരിക്കയിലെ പ്രശസ്തമായ കല്‍ഹാരി റിസോര്‍ട്ടില്‍ അരങ്ങേറുകയാണ്. പ്രസിഡന്റ് സജിമോന്‍ ആന്റണിയുടെസാരഥ്യത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്റെയും ട്രഷറര്‍ ജോയ് ചാക്കപ്പന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭരണസമിതി, കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും വേറിട്ട അനുഭവം സമ്മാനിക്കുന്ന തിനുള്ള പരിശ്രമത്തിലാണ്.

കുടുംബങ്ങള്‍ക്കൊപ്പംഅവധിക്കാലം ആഘോഷിക്കാനുംമലയാളി പൈത്യകം പുതിയതലമുറയിലേക്ക് കൈമാറാനും ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കാനുമുള്ള വേദിയായാണ് ഇത്തവണത്തെ കണ്‍വെന്‍ഷനെ വിഭാവനം ചെയ്തിരിക്കുന്നത്.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിടുന്ന മോഹിനിയാട്ടവും ചെണ്ടമേളവും, ദേശീയ-അന്തര്‍ദേശീയവിശിഷ്ടാതിഥികളുടെ സാന്നിധ്യം, ബിസിനസ്-സാഹിത്യ-മീഡിയ സെമിനാറുകള്‍, യുവജന-വനിതാ പരിപാടികള്‍, ലോകോത്തരകലാവിരുന്നുകള്‍, ജീവകാരുണ്യ പദ്ധതികള്‍ എന്നിവയിലൂടെ ചരിത്രത്തില്‍ ഇടംനേടുന്ന ഒരു കണ്‍വന്‍ഷനാണ് സംഘാടകര്‍വാഗ്ദാനം ചെയ്യുന്നത്.
കണ്‍വന്‍ഷന്റെ സാമ്പത്തികആസൂത്രണം മുതല്‍ ജീവകാരുണ്യപദ്ധതികള്‍ വരെയുള്ളപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്ന ഫൊക്കാന ദേശീയ ട്രഷറര്‍ ജോയ് ചാക്കപ്പന്‍, കണ്‍വന്‍ഷന്റെ വിജയത്തിന് സാമ്പത്തിക അടിത്തറപാകുന്നതില്‍ നിര്‍ണായകപങ്കുവഹിക്കുന്ന നേതാവാണ്. ഇത്തവണത്തെ കണ്‍വന്‍ഷന്റെ ആശയവും ഒരുക്കങ്ങളും, ‘ഡ്രീം’ടീമിന്റെ പദ്ധതികളുടെ സാക്ഷാത്കാരവും. പ്രമുഖ അതിഥികളുടെ പങ്കാളിത്തവും അദ്ദേഹം ഈ അഭിമുഖത്തില്‍ വിശദീകരിക്കുന്നു. ഒരുകണ്‍വന്‍ഷന്‍ എന്നതിലുപരി, ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങളുടെ മഹാസംഗമമായി കല്‍ഹാരിയെ മാറ്റാനുള്ളഫൊക്കാനയുടെ ദീര്‍ഘവീക്ഷണമാണ് ജോയ് ചാക്കപ്പന്റെ വാക്കുകളി ല്‍പ്രതിഫലിക്കുന്നത്.
ഇത്തവണത്തെ ഫൊക്കാനകണ്‍വന്‍ഷന് കല്‍ഹാരിറിസോര്‍ട്ട് വേദിയായിതിരഞ്ഞെടുത്തതിന്റെ കാരണം ?
കല്‍ഹാരി റിസോര്‍ട്ട് ഒരുകണ്‍വന്‍ഷന്‍ വേദിമാത്രമല്ല.വേനലവധി ആഘോഷമാക്കാന്‍ കുടുംബങ്ങള്‍ സ്വപ്നം കാണുന്ന ഒരു കേന്ദ്രംകൂടിയാണ്. പ്രകൃതിഭംഗിയും ലോകോത്തര സൗകര്യങ്ങളും കുടുംബസമേതം ആസ്വദിക്കാവുന്ന അന്തരീക്ഷവുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിപാടികള്‍ക്കൊപ്പം ഒരു മികച്ചഫാമിലി വെക്കേഷനും സമ്മാനിക്കണമെന്ന ചിന്തയിലാണ് ഈ വേദി തെരഞ്ഞെടുത്തത്. മാതാപിതാക്കള്‍സമ്മേളനങ്ങളിലും സെമിനാറുകളിലുംപങ്കെടുക്കുമ്പോള്‍ കുട്ടികള്‍ക്ക്‌ലോകോത്തര ഇന്‍ഡോര്‍ വാട്ടര്‍ പാര്‍ക്ക്, അഡ്വഞ്ചര്‍ ആക്ടിവിറ്റികള്‍, കുടുംബവിനോദങ്ങള്‍ എന്നിവആസ്വദിക്കാനാകും. അതുകൊണ്ടുതന്നെ ഒരു കണ്‍വെന്‍ഷനെന്നതിലുപരി,മുഴുവന്‍ കുടുംബത്തിനുമുള്ള ഒരു വേനല്‍ക്കാല അവധിക്കാല അനുഭവമായി ഇത്തവണത്തെഫൊക്കാന മാറും.
‘ഡ്രീം’ എന്ന ആശയമായിരുന്നുനിങ്ങളുടെ ടീമിന്റെ മുദ്രാവാക്യം. ആ സ്വപ്നം എത്രത്തോളംയാഥാര്‍ഥ്യമായി?
ഞങ്ങളുടെ തിരഞ്ഞെടുപ്പ് സമയത്തും പിന്നീട് വിവിധവേദികളിലും നല്‍കിയ എല്ലാ പ്രധാന വാഗ്ദാനങ്ങളും ഏതാണ്ട് പൂര്‍ണമായും നടപ്പാക്കാന്‍കഴിഞ്ഞു. വാഗ്ദാനംചെയ്തതിലുപരി നിരവധിപദ്ധതികളും പൂര്‍ത്തിയാക്കി.അതുകൊണ്ട് തന്നെ ‘ഡ്രീം’ എന്നആശയം ഇന്ന് യാഥാര്‍ഥ്യമായെന്ന് ആത്മവിശ്വാസത്തോടെ പറയാം. ഇനി മുന്നിലുള്ള കണ്‍വെന്‍ഷനും അതേ മികവോടെ വിജയിപ്പിച്ച്ചുമതല കൈമാറുകയാണ്ഞങ്ങളുടെ ലക്ഷ്യം.
കണ്‍വന്‍ഷന്റെ നടത്തിപ്പില്‍ എന്തെല്ലാം പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്?
സമയക്രമത്തിന് ഞങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഉദ്ഘാടനച്ചടങ്ങുകള്‍ മുതല്‍പ്രസംഗങ്ങള്‍ വരെ ഓരോപരിപാടിക്കും കൃത്യമായ സമയം നിശ്ചയിച്ചിട്ടുണ്ട്. രാത്രി വൈകുംവരെ പരിപാടികള്‍ നീട്ടിക്കൊണ്ടുപോകുന്ന രീതിയല്ല ഞങ്ങളുടേത്. എല്ലാവര്‍ക്കുംപരിപാടികള്‍ ആസ്വദിക്കാനും അടുത്ത ദിവസത്തെസെഷനുകളില്‍ ഉന്മേഷത്തോടെപങ്കെടുക്കാനും കഴിയുന്ന രീതിയിലാണ് മുഴുവന്‍ ഷെഡ്യൂളും തയ്യാറാക്കിയിരിക്കുന്നത്.
ഇത്തവണത്തെ വിശിഷ്ടാതിഥികളെക്കുറിച്ച് പറയാമോ?
ഇന്ത്യയുടെ ഉപരാഷ്ട്രപതിയെക്ഷണിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സാഹചര്യങ്ങള്‍ പോലുള്ള നമ്മുടെനിയന്ത്രണത്തിന് പുറത്തുള്ള കാര്യങ്ങള്‍ ഒഴികെ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നു. കേരള മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാനമന്ത്രിമാര്‍, ജനപ്രതി നിധികള്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ഈ വര്‍ഷം കലാപരമായും സാംസ് കാരികമായുംഏറ്റവും സമ്പന്നമാ യകണ്‍വെന്‍ഷനാണ് ഒരുക്കുന്നത്. മലയാളത്തിന്റെ പ്രിയനടി നവ്യ നായര്‍ കണ്‍വെന്‍ഷന്റെ ഭാഗമാകും.
സംവിധായകനും നടനുമായ നാദിര്‍ഷയും സംഘവും എത്തുന്നകലാവിരുന്നും ഉണ്ടായിരിക്കും.അതോടൊപ്പം പ്രശസ്ത മജീഷ്യന്‍ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഫ്യൂഷന്‍ ഷോയും 101 കലാകാരന്മാര്‍ അണിനിരക്കുന്ന ഉദ്ഘാടന നൃത്താവിഷ്‌കാരവും ആദ്യദിനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും. രണ്ടാംദിവസം ‘അമേരിക്ക ഗോട്ട് ടാലന്റ്എന്ന പേരില്‍ നോര്‍ത്ത്അമേരിക്കയിലെ മലയാളി കലാപ്രതിഭകളെ ഒരേ വേദിയില്‍ അവതരിപ്പിക്കുന്ന പുതുമയാര്‍ന്നപരിപാടിയും സംഘടിപ്പിക്കുന്നു. അമേരിക്കയിലെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും കോണ്‍ഗ്ര സംഗങ്ങളും ഗവര്‍ണര്‍ അടക്കമുള്ള വിശിഷ്ടവ്യക്തിത്വങ്ങളുംപങ്കെടുക്കുന്നതിനുള്ള ശ്രമങ്ങള്‍പുരോഗമിക്കുകയാണ്.
ഒന്നിലധികം പത്മപുരസ്‌കാര ജേതാക്കള്‍ ഒരേ വേദിയില്‍ എത്തുമെന്ന പ്രഖ്യാപനം വലിയ ശ്രദ്ധ നേടിയല്ലോ?
അതെ. ഫൊക്കാനയുടെചരിത്രത്തില്‍ തന്നെ അപൂര്‍വമായഒരു മുഹൂര്‍ത്തമായിരിക്കും അത്.പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കു ട്ടി,പത്മ വിഭൂഷണ്‍ അടൂര്‍ ഗോപാലകൃഷ്ണണന്‍ എന്നിവര്‍ ഒരേ വേദിയില്‍ എത്തുന്നത് കണ്‍വെന്‍ഷന്റെ മാറ്റുകൂട്ടും.മലയാളി സമൂഹത്തിന് അഭിമാനി ക്കാവുന്നനിമിഷമായിരിക്കും അത്.

യുവതലമുറയുടെ സാന്നിധ്യത്തെഎങ്ങനെ കാണുന്നു?
അമേരിക്കയില്‍ ജനിച്ചു വളരുന്നരണ്ടാം തലമുറ മലയാളി യുവാക്കളെസംഘടനയോട് കൂടുതല്‍അടുപ്പിക്കുകയെന്നത്പ്രധാന ലക്ഷ്യങ്ങളിലൊന്നുതന്നെയാണ്.അതിനായി ലീഡര്‍ഷിപ്പ്‌സെഷനുകള്‍, നെറ്റ്വര്‍ക്കിംഗ്,കരിയര്‍ മാര്‍ഗനിര്‍ദേശങ്ങള്‍,ബിസിനസ് സംരംഭകരുമായുള്ളസംവാദങ്ങള്‍, യുവജനങ്ങള്‍നയിക്കുന്ന പ്രത്യേക പരിപാടികള്‍എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്ശ്രമങ്ങളെക്കുറിച്ച് പറയാമോ?
ഈ കണ്‍വന്‍ഷന്റെ ഏറ്റവും വലിയപ്രത്യേകത ഗിന്നസ് റെക്കോര്‍ഡ്ശ്രമങ്ങളാണ്. ആയിരത്തിലധികംപേര്‍ പങ്കെടുക്കുന്ന മോഹിനിയാട്ടവും 500-ലധികം കലാകാരന്മാര്‍ പങ്കെടുക്കും ആപ്പ്‌ചെണ്ടമേളവും ഇതിനകം ല്‍ ഇന്‍സ്റ്റാള്‍ചരിത്രത്തിന്റെ ഭാഗമാകാന്‍ഒരുങ്ങുകയാണ്. രജിസ്‌ട്രേഷന്‍പ്രതീക്ഷിച്ചതിലും വലിയരീതിയിലാണ് ലഭിച്ചത്. ഈകലാകാരന്മാര്‍ക്ക് സൗജന്യപ്രവേശനവും ഭക്ഷണവും ഫൊക്കാന ഒരുക്കിയിട്ടുണ്ട്.സാമ്പത്തിക ലാഭത്തേക്കാള്‍നമ്മുടെ സംസ്‌ക്കാരത്തെലോകത്തിന് മുന്നില്‍ഉയര്‍ത്തിക്കാട്ടുകയാണ് ലക്ഷ്യം.
റാഫിള്‍ ടിക്കറ്റിന് മികച്ചപ്രതികരണമാണ് ലഭിക്കുന്നത്. എന്താണിതിന്റെ സവിശേഷത?
ഇത് വെറും സമ്മാനനറുക്കെടുപ്പല്ല.വളരെ പരിമിതമായ ടിക്കറ്റുകളാണ്പു റത്തിറക്കിയിരി ക്കുന്നത്.വിജയസാധ്യതയും വളരെകൂടുതലാണ്. ഇതിലൂടെ ലഭിക്കുന്ന ലാഭം ഫൊക്കാനയുടെ ജീവകാരുണ്യപദ്ധതികള്‍ക്കായിവിനിയോഗിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത, ഫൊക്കാനയുടൈ നേതൃത്വത്തില്‍ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച്‌നല്‍കുന്ന ഫൊക്കാന വില്ലേജ് പദ്ധതിക്കായി ജനറല്‍ സെക്രട്ടറിശ്രീകുമാര്‍ ഉണ്ണിത്താന്‍ അദ്ദേഹത്തിന്റെ സ്ഥലം സംഭാവനചെയ്തത് വലിയ പ്രചോദനമാണ്. റാഫിള്‍ ടിക്കറ്റില്‍ നിന്ന് ലഭിക്കുന്നലാഭം ഉള്‍പ്പെടെ പരമാവധി തുക ഈ ഭവനപദ്ധതിക്കായി ഉപയോഗിക്കും.ഒരു കുടുംബത്തിന് സുരക്ഷിതമായ വീട് നല്‍കാന്‍ കഴിയുന്നത്‌ഫൊക്കാനയുടെ ഏറ്റവും വലിയസാമൂഹിക ഉത്തരവാദിത്തങ്ങളിലൊന്നാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു
കണ്‍വന്‍ഷന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
ഈ അവസരത്തില്‍ എല്ലാസ്‌പോണ്‍സര്‍മാര്‍ക്കുംഹൃദയത്തിന്റെ ഭാഷയില്‍ നന്ദിഅറിയിക്കുന്നു. അവരുടെ പിന്തുണ ഇല്ലാതെ ഇത്ര വലിയ ഒരു കണ്‍വന്‍ഷന്‍ സാധ്യമാകുമാ യിരുന്നില്ല.അതോടൊപ്പം അഡൈ്വസറിബോര്‍ഡ് അംഗങ്ങള്‍, റീജിയണല്‍വൈസ് പ്രസിഡന്റുമാര്‍, വിവിധ കമ്മിറ്റി ചെയര്‍മാന്‍മാര്‍, കോ-ഓര്‍ഡിനേറ്റര്‍മാര്‍, വോളണ്ടിയര്‍മാര്‍, ഓരോ അംഗസംഘടനയുംഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിനാലാണ്ഈ സ്വപ്നം യാഥാര്‍ഥ്യമാകുന്നത്. ഇത് ഒരു വ്യക്തിയുടെയോ ഒരുഭാരവാഹിയുടെയോ നേട്ടമല്ല; മുഴുവന്‍ ഫൊക്കാന കുടുംബത്തിന്റെ കൂട്ടായപരിശ്രമത്തിന്റെ വിജയമാണ്.കേരള കണ്‍വെന്‍ഷന്‍ഫൊക്കാനയുടെ ശ്രദ്ധേയമായസംരംഭങ്ങളിലൊന്നായിരുന്നു. സ
സാമ്പത്തിക മാനേജ്മെന്റിന്റെ കാര്യത്തില്‍ ആ അനുഭവം എന്തൊക്കെ പാഠങ്ങളാണ് നിങ്ങളെ പഠിപ്പിച്ചത്?
കേരള കണ്‍വന്‍ഷന്‍ ഞങ്ങളെപഠിപ്പിച്ച ഏറ്റവും വലിയ പാഠം, ചില തീരുമാനങ്ങള്‍ തലച്ചോറുകൊണ്ടല്ല.ഹൃദയം കൊണ്ടാണ് എടുക്കേണ്ടത് എന്നതാണ്. കേരള കണ്‍വന്‍ഷനില്‍ചില ചെലവുകള്‍ കൂടുതലായെന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ അത് സാമ്പത്തിക അച്ചടക്കത്തിന്റെഅഭാവം കൊണ്ടോ ആസൂത്രണത്തിലെ പിഴവ് കൊണ്ടോ ഉണ്ടായതല്ല. എത്രചെലവാകുമെന്ന് പൂര്‍ണബോധ്യത്തോടെയാണ് ആതീരുമാനങ്ങള്‍ ഞങ്ങള്‍ എടുത്തത്.കാരണം, അത് ഒരു കണ്‍വന്‍ഷന്‍മാത്രമായിരുന്നില്ല; മനുഷ്യരുടെ ജീവിതത്തില്‍ പ്രതീക്ഷയുവൈളിച്ചം പകരാനുള്ള ഒരു അവസരമായിരുന്നു. കൃത്രിമ കാല്‍വിതരണം, വിദ്യാര്‍ത്ഥികള്‍ക്കുള്ളസ്‌കോളര്‍ഷിപ്പ് വിതരണം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍വേദിയില്‍ തന്നെ സംഘടിപ്പിച്ചത്, ആ സഹായം സ്വീകരിക്കുന്നവരുടെസന്തോഷത്തില്‍ ഫൊക്കാനയിലെ അംഗങ്ങള്‍ക്കുകൂടി പങ്കുചേരാന്‍വേണ്ടിയായിരുന്നു. സഹായംഏറ്റുവാങ്ങിയവരുടെ കണ്ണുകളില്‍ തെളിഞ്ഞ സന്തോഷവുംപ്രതീക്ഷയും കണ്ടപ്പോള്‍, അതിനായി ചെലവഴിച്ച ഓരോഡോളറും ഏറ്റവും മൂല്യമുള്ളനിക്ഷേപമായാണ് ഞങ്ങള്‍ക്ക്‌തോന്നിയത്. ആ ചെലവുകളെ ഒരിക്കലും അധികഭാരമായോഅനാവശ്യ ചിലവായോ ഞങ്ങള്‍ കണ്ടിട്ടില്ല. മറിച്ച്, ഫൊക്കാനയുടെമാനുഷിക മുഖത്തെ കൂടുതല്‍മനോഹരമാക്കിയ നിമിഷങ്ങളായിട്ടാണ് ഇന്നും ഓര്‍ക്കുന്നത്.കേരള കണ്‍വന്‍ഷന്‍ ഞങ്ങള്‍ക്ക് ഒരുപാട് അനുഭവങ്ങളും വിലപ്പെട്ടപാഠങ്ങളും സമ്മാനിച്ചു. ആ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്കല്‍ഹാരിയിലെ ദേശീയകണ്‍വെന്‍ഷനെ കൂടുതല്‍ മികച്ചതും ക്രമബദ്ധവും അതോടൊപ്പം കൂടുതല്‍ഹൃദയസ്പര്‍ശിയുമായ ഒരു അനുഭവമാക്കി മാറ്റാന്‍ ഞങ്ങള്‍ശ്രമിക്കുന്നത്. സംഘടനയുടെ വളര്‍ച്ചയ്‌ക്കൊപ്പംമനുഷ്യസ്‌നേഹവും വളരണം എന്ന വിശ്വാസമാണ് ഞങ്ങളുടെ ഓരോ തീരുമാനത്തിനും പിന്നിലുള്ളപ്രചോദനം.
ഇത്രയും വലിയ ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍കുടുംബത്തിന്റെ പിന്തുണ എത്രത്തോളം പ്രധാനമാണ്?
ഒരു പൊതുപ്രവര്‍ത്തകന്റെ ഏറ്റവുംവലിയ കരുത്ത് കുടുംബത്തിന്റെ പിന്തുണയാണ്. സംഘടനാപ്രവര്‍ത്തനങ്ങള്‍ പലപ്പോഴുംകുടുംബത്തില്‍ നിന്ന് അകന്നു നില്‍ക്കേണ്ട സാഹചര്യങ്ങള്‍സൃഷ്ടിക്കാറുണ്ട്. അത്തരം ഘട്ടങ്ങളിലെല്ലാം എന്നെചേര്‍ത്തുപിടിച്ച് മുന്നോട്ട് നയിച്ചത് എന്റെ കുടുംബമാണ്.എന്റെ ഭാര്യ ഡോ. വത്സമ്മ ജോയ് ഒരു ഡോക്ടറാണ്. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലുംഫൊക്കാന പ്രവര്‍ത്തനങ്ങളുടെപ്രാധാന്യം മനസ്സിലാക്കി എല്ലാ ഘട്ടങ്ങളിലും പൂര്‍ണ പിന്തുണയുമായി അവര്‍എനിക്കൊപ്പമുണ്ട്. ആപിന്തുണയാണ് ഈഉത്തരവാദിത്തങ്ങള്‍ആത്മവിശ്വാസത്തോടെ ഏറ്റെടുക്കാന്‍ എനിക്ക് ശക്തിനല്‍കുന്നത്.എന്റെ മകളും ഡോക്ടറാണ്. സേവനമേഖലയുടെ മൂല്യങ്ങള്‍ജീവിതത്തില്‍ പകര്‍ന്നു നല്‍കുന്നഅവളുടെ കാഴ്ചപ്പാടും പ്രോത്സാഹനവും എനിക്ക് ഏറെപ്രചോദനമാണ്. മകന്‍ പഠനത്തിലാണെങ്കിലും സംഘടനാപ്രവര്‍ത്തനങ്ങളോട് എന്നും താല്‍പര്യം പ്രകടിപ്പിക്കുകയും എല്ലാസംരംഭങ്ങള്‍ക്കും ആത്മാര്‍ത്ഥമായപിന്തുണ നല്‍കുകയും ചെയ്യുന്നു.ഒരു കുടുംബത്തിന്റെ പിന്തുണയില്ലാതെ ഇത്തരമൊരു വലിയ ഉത്തരവാദിത്തംവിജയകരമായി നിര്‍വഹിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഈ യാത്രയിലെ ഓരോ നേട്ടവുംഎന്റേത് മാത്രമല്ല, എന്റെകുടുംബത്തിന്റെയും കൂടിയാണ്. ഫൊക്കാന കുടുംബത്തിനായി ചെലവഴിക്കുന്ന ഓരോനിമിഷത്തിനും പിന്നില്‍ എന്റെ കുടുംബത്തിന്റെ ത്യാഗവും സ്‌നേഹവും മനസ്സിലാക്കലും ഉണ്ടെന്നത് ഞാന്‍ എന്നുംനന്ദിയോടെ ഓര്‍ക്കുന്നു.
എന്തുകൊണ്ടാണ് നോര്‍ത്ത് അമേരിക്കയിലെ ഓരോ മലയാളി കുടുംബവും ഈ കണ്‍വന്‍ഷന്‍ ഭാഗമാകണമെന്ന് താങ്കള്‍ വിശ്വസിക്കുന്നത്?
ഇത് ഒരു കണ്‍വന്‍ഷന്‍ മാത്രമല്ല; ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങളുടെ മഹാസംഗമമാണ്.മൂന്ന് ദിവസത്തേക്ക് കല്‍ഹാരി റിസോര്‍ട്ട് ഒരു കൊച്ചുകേരളമായിമാറും. കുട്ടികളുടെ ചിരിയും യുവജനങ്ങളുടെ ആവേശവും കലാകാരന്മാരുടെ പ്രതിഭയും ബിസിനസ്-സാഹിത്യ-സാമൂഹികചര്‍ച്ചകളുടെ ഗൗരവവുംഒരുമിക്കുന്ന അപൂര്‍വവേദിയാണിത്. പുതിയസൗഹൃദങ്ങള്‍ പിറക്കുന്ന, പഴയബന്ധങ്ങള്‍ പുതുക്കുന്ന,മലയാളിത്തത്തിന്റെ അഭിമാനംലോകത്തിന് മുന്നില്‍ഉയര്‍ത്തിക്കാട്ടുന്ന ചരിത്രനിമിഷത്തിന്റെ ഭാഗമാകാന്‍ എല്ലാ
മലയാളി കുടുംബങ്ങളെയുംഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.
Joy Chakkappan and the FOKANA family are all set to bring color to their dreams at the Kalahari Resort.
















