ഷുഗർലാൻഡ്, ടെക്സസ്: ഫോമാ ജുഡീഷ്യൽ കൗൺസിൽ മുൻ ചെയറും വെസ്റ്ചെസ്റ്റർ കൗണ്ടി ഹ്യൂമൻ റൈറ്റ്സ് കമീഷണറുമായ തോമസ് കോശിയുടെ ഇളയ സഹോദരൻ ജേക്കബ് കോശി, 72, ടെക്‌സസിലെ ഷുഗർലാണ്ടിൽ അന്തരിച്ചു. കുറച്ചു നാളായി രോഗബാധിതനായിരുന്നു. ന്യു യോർക്കിൽ നിന്ന് രണ്ടു വർഷമേ ആയുള്ളൂ പുത്രനൊപ്പം ചേരാൻ ടെക്സസിലെത്തിയിട്ട്.
ന്യു യോർക്കിൽ മിഡ് ഹഡ്സൺ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്റും ഫോമാ എമ്പയർ റീജിയൻ സെക്രട്ടറിയുമായിരുന്നു.
തിരുവല്ല സ്ലീബാപറമ്പിൽ പരേതരായ പോത്തൻ കോശിയുടെയും സാറാമ്മയുടെയും പുത്രനാണ്.
ഭാര്യ: വത്സ ജേക്കബ്
മക്കൾ: ഡോ. ജാക്‌സി ജേക്കബ് (ആൽബനി, ന്യു യോർക്ക്), ഭർത്താവ് ബോബി. 3 മക്കൾ.
ജിബിൻ ജേക്കബ് (ടെക്സസ്) ഭാര്യ ബെറ്റ്സി ജേക്കബ്. 3 മക്കൾ.
സഹോദരർ: പോത്തൻ തങ്കൻ, വർഗീസ് കോശി, തോമസ് കോശി, മറിയാമ്മ ഡാനിയേൽ (എല്ലാവരും ന്യു യോർക്ക്), പരേതയായ ഏലിയാമ്മ മാത്യു, ശോശാമ്മ എബ്രഹാം (കേരളം)
സംസ്കാര ശുശ്രുഷ ഒക്ടോബർ 3 ശനിയാഴ്ച ഉച്ചക്ക് 12 മണി : സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക്ക് ചർച്ച്, 3135 ഫിഫ്ത് സ്ട്രീറ്റ്, സ്റ്റാഫോർഡ്, ടെക്സസ്-77477
















