ഏലിക്കുട്ടി ഉമ്മന്‍ (ഓമന) ഡാളസില്‍ അന്തരിച്ചു സംസ്‌കാരം നവംബര്‍ ഏഴിന്

ഏലിക്കുട്ടി ഉമ്മന്‍ (ഓമന) ഡാളസില്‍ അന്തരിച്ചു സംസ്‌കാരം നവംബര്‍ ഏഴിന്

ഡാളസ്: ഗാര്‍ലന്‍ഡിലെ ഡാലസ് ക്രിസ്ത്യന്‍ അസംബ്ലി അംഗമായ ഏലിക്കുട്ടി ഉമ്മന്‍ (ഓമന-75) നവംബര്‍ 3-ന് നിര്യാതയായി.

ഇലന്തൂര്‍ തോമ്പില്‍വടക്കേതില്‍ കുടുബാഗമാണ്. ഇലന്തൂര്‍ പരിയാരം ബ്രദറന്‍ അസംബ്ലി അംഗമായിരുന്ന അവര്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായും മറ്റു വിവിധ നിലകളിലും സഭയില്‍ സേവനമനുഷ്ഠിച്ചു. കൊട്ടാരക്കര വിലങ്ങറ എന്‍.എം.എല്‍.പി. സ്‌കൂളില്‍ അധ്യാപികയായിരുന്നു.

1992-ല്‍ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറിയ ഏലിക്കുട്ടി, ഡാളസ് കൗണ്ടിയില്‍ വര്‍ഷങ്ങളോളം ക്ലര്‍ക്കായി സേവനമനുഷ്ഠിച്ചു.

ഭര്‍ത്താവ്: പരേതനായ ഗീവര്‍ഗീസ് ഉമ്മന്‍. മക്കള്‍ : ബിനോയ് ഉമ്മന്‍, ബീന ഉമ്മന്‍

സംസ്‌കാര ശുശ്രൂഷ നവംബര്‍ ഏഴ് ശനിയാഴ്ച രാവിലെ 9:00 മണിക്ക് സണ്ണിവെയിലിലെ ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ ആരംഭിക്കും. തുടര്‍ന്ന് ന്യൂ ഹോപ്പ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ ഭൗതികശരീരം സംസ്‌കരിക്കും.

വിലാസം: New Hope Funeral Home, 500 US Highway 80 East, Sunnyvale, Texas 75182.

വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍

Elikutty Oommen (Omana) passed away in Dallas; funeral on November 7th.

Share Email
Top