ഇറാന്റെ സൈനിക ശേഷിയുടെ വലിയൊരു ഭാഗം തകർത്തു; ഒന്നോ രണ്ടോ ലക്ഷ്യങ്ങൾ കൂടി ബാക്കിയുണ്ടെന്ന് പ്രസിഡന്റ് ട്രംപ്

ഇറാന്റെ സൈനിക ശേഷിയുടെ വലിയൊരു ഭാഗം തകർത്തു; ഒന്നോ രണ്ടോ ലക്ഷ്യങ്ങൾ കൂടി ബാക്കിയുണ്ടെന്ന് പ്രസിഡന്റ് ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ സൈനിക ശേഷിയുടെയും ആണവ പദ്ധതിയുടെയും വലിയൊരു ഭാഗം തകർത്തെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണമുണ്ടായാൽ കടുത്ത തിരിച്ചടി നൽകുമെന്ന് ടെഹ്‌റാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.

ഇറാഖുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും അവരെ പൂർണ്ണമായി വിശ്വസിക്കാൻ കഴിയില്ലെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയും ഇസ്രായേലും ചേർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്നും എന്നാൽ രാജ്യത്തിന് തിടുക്കത്തിൽ ആക്രമണങ്ങളിലേക്ക് കടക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ ആണവ കേന്ദ്രങ്ങളുടെ വലിയൊരു ഭാഗം ഇതിനകം തകർത്തിട്ടുണ്ടെന്നും, ഇനി ഒന്നോ രണ്ടോ കേന്ദ്രങ്ങൾ കൂടി കൈകാര്യം ചെയ്യാനുണ്ടെന്നും അവ നിമിഷനേരം കൊണ്ട് തകർക്കാൻ സാധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. സംശയാസ്പദമായ ഭൂഗർഭ ആണവ സമുച്ചയമായ ‘പിക്കേക്സ് മൗണ്ടനെ’ കുറിച്ച് പരാമർശിച്ച അദ്ദേഹം, അവിടത്തെ കാര്യങ്ങളും പെട്ടെന്ന് തന്നെ പരിഹരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കി. എന്നാൽ ഈ കേന്ദ്രത്തിൽ യാതൊരുവിധ ആണവ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നാണ് ഇറാൻ സർക്കാർ ഇതിനുമുമ്പ് വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, ഇറാനെതിരെ പുതിയ ആക്രമണങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപ് ഇതുവരെ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും, യുഎസ് ഇപ്പോഴും നയതന്ത്ര ചർച്ചകൾക്ക് തുറന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

Share Email
LATEST excelnclexrn
More Articles
Top