ഡാളസ് : കോട്ടയം തോട്ടയ്ക്കാട് കരോട്ടുപുരയില് പരേതരായ സി. സി ജോണിന്റെയും അന്നമ്മ ജോണിന്റെയും മകന് റോയി ജോണ്‍ ഹൃദ്രോഗത്തെത്തുടര്‍ന്ന് (62) ഡാളസില്‍ അന്തരിച്ചു. മക്കിനി സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ഇടവക അംഗമാണ്. സണ്‍ഡേ സ്കൂള്‍ അധ്യാപകനായിരുന്നു
ഭാര്യ :കോട്ടയം തിരുവാര്‍പ്പ് പോട്ടയത്ര കുടുംബാംഗം ദീപ റോയ്
മക്കള്‍ മാനസി റോയി, മൈക്ക റോയി എന്നിവരാണ്.
ഭൗതീക ശരീരം ഒക്ടോബര്‍ 27 ചൊവ്വാഴ്ച വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരേയും 28 ബുധനാഴ്ച രാവിലെ 9 മുതല്‍ 11 വരെയും മക്കിനി സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. തമ്പാന് വര്‍ഗീസ് (469-583-9514) മൈക്ക റോയി (972-971-8003)
Roy John passed away in Dallas.



















