swayamvara
pulimoottil

ഹൂതി മിസൈലാക്രമണം: യെമനിലെ തന്ത്രപ്രധാനമായ അൽ-മുഖ തുറമുഖത്തിന്‍റെ പ്രവർത്തനം നിർത്തിവെച്ചു

ഹൂതി മിസൈലാക്രമണം: യെമനിലെ തന്ത്രപ്രധാനമായ അൽ-മുഖ തുറമുഖത്തിന്‍റെ പ്രവർത്തനം നിർത്തിവെച്ചു

ബെയ്റൂട്ട്: യെമനിലെ ചെങ്കടൽ തീരത്തുള്ള തന്ത്രപ്രധാന തുറമുഖ നഗരമായ അൽ-മുഖയ്ക്ക് നേരെ ഹൂതി വിമതർ നടത്തിയ അതിശക്തമായ മിസൈലാക്രമണങ്ങളെ തുടർന്ന് തുറമുഖത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചു. 25-ലധികം മിസൈലുകളാണ് തുറമുഖം ലക്ഷ്യമാക്കി ഹൂതികൾ വർഷിച്ചതെന്ന് തുറമുഖ ഡയറക്ടർ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു.

ആക്രമണങ്ങളിൽ ഏഴുപേർ കൊല്ലപ്പെടുകയും ഏകദേശം 1.6 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച മാത്രം ആറോളം ബാലിസ്റ്റിക് മിസൈലുകൾ തുറമുഖത്തിന് നേരെ ഹൂതികൾ തൊടുത്തുവിട്ടതായി യെമൻ അന്താരാഷ്ട്ര അംഗീകൃത ഭരണകൂടം വ്യക്തമാക്കി. എന്നാൽ അൽ-മുഖയിലെ സൗദി സൈനിക താവളങ്ങളും ആയുധശേഖരങ്ങളും സൗദി അനുകൂല സേനയുടെ സൈനിക ബോട്ടുകളും ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സരീ അവകാശപ്പെട്ടു.

മേഖലയിലെ യുഎസ് സഖ്യകക്ഷികൾക്കും സമുദ്രപാതകൾക്കും നേരെ ഹൂതികൾ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. ഇസ്രായേൽ-യു.എസ് കൂട്ടുകെട്ട് ഇറാനെതിരെ ആക്രമണം നടത്തിയതിന് പിന്നാലെ മാർച്ച് മാസത്തിലാണ് ഹൂതികൾ യുദ്ധത്തിൽ നേരിട്ട് പങ്കാളികളാകുന്നത്. സൗദി അറേബ്യയുമായുള്ള നാല് വർഷത്തെ താത്കാലിക വെടിനിർത്തലിന് ശേഷം, ഈ മാസം യെമൻ സർക്കാരുമായി ഏറ്റുമുട്ടുകയും സൗദിക്ക് നേരെ ആക്രമണം നടത്തുകയും ചെയ്ത് ഹൂതികൾ സംഘർഷം വ്യാപിപ്പിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലും ചെങ്കടലിലും സമുദ്ര സുരക്ഷ വലിയ ഭീഷണി നേരിടുന്ന സമയത്താണ് ഈ പുതിയ നീക്കങ്ങൾ.

Share Email
LATEST excelnclexrn
Top