ഇന്ത്യയിൽ 45 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ 47 ശതമാനമാളും സന്ധിവേദന അനുഭവപ്പെടുന്നവരാണ്, അതേസമയം 31 ശതമാനത്തിലധികം പേർക്കും സ്ഥിരമായ നടുവേദനയും അനുഭവപ്പെടുന്നു. പക്ഷേ ഇന്ന് പലരും മെഡിക്കൽ സഹായം തേടാതെ പെയിൻകില്ലറുകളെയോ വീട്ടുവൈദ്യമോ ആശ്രയിക്കുന്നു എന്ന് വിദഗ്ധർ പറയുന്നു പൊതുജനാരോഗ്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്ന പ്രവണതയാണിത്.ശാരീരിക വേദനകൾ യാഥാർത്ഥത്തിൽ മറ്റു രോഗങ്ങൾക്കുള്ള ഒരു മുന്നറിയിപ്പാണെന്ന് മെട്രോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ. സമീർ ഗുപ്ത അഭിപ്രായപ്പെടുന്നു .ശാരീരികബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതുവഴി ഉറക്കം കുറയുകയും ഹൃദ്രോഗത്തിനുള്ള സാധ്യത കൂട്ടുകയും ചെയുന്നു.
ഈ അവസ്ഥ സ്ത്രീകളിലും മുതിർന്നവരിലും വളരെ കൂടുതായികാണുന്നു. ശാരീരക പ്രവർത്തനക്കുറവ്, പ്രമേഹം, മനോവൈകല്യങ്ങൾ (ഡിപ്രഷൻ ഉൾപ്പെടെ) തുടങ്ങിയ ജീവിതശൈലി സംബന്ധമായ പ്രശ്നങ്ങളുമായി സന്ധിവേദന അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ഉത്തരാഖണ്ഡ്, മണിപ്പൂർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് സന്ധിവേദന ഉള്ള ആൾക്കാരുടെ എണ്ണം ഏറ്റവുംകൂടുതലായി കാണപ്പെട്ടത്. സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങൾ, ആരോഗ്യപരിചരണ ലഭ്യത, ജനസംഖ്യാപരമായ ഘടകങ്ങൾ തുടങ്ങിയവയാണ് ഇതിന് പിന്നിൽ എന്ന് പഠനം സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ പ്രായമായവരുടെ ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുമ്പോൾ, വേദന പരിപാലനത്തെ അവഗണിക്കുന്നത് ആരോഗ്യമേഖലയെ ഭീഷണിപ്പെടുത്തുന്ന ഒന്നാണ് . വേദനാ നിയന്ത്രണം ദേശീയാരോഗ്യ നയത്തിൽ ഉൾപ്പെടുത്താനും, ബഹുമുഖപരിചരണ സേവനങ്ങൾ വികസിപ്പിക്കാനും, പ്രാരംഭവും സ്ഥിരതയുള്ളതുമായ ഇടപെടലുകൾക്ക് പിന്തുണ നൽകുന്ന ജാഗ്രതാ പരിപാടികൾ ആരംഭിക്കാനുമാണ് വിദഗ്ധർ ആഹ്വാനം ചെയ്യുന്നത്.
Half Of Indians Over 45 Live With Joint Pain