US news
ചിക്കാഗോ സെന്റ് മേരീസിൽ ഇടവക ദിനം ഇടവകദിനം അവിസ്മരണീയമായി
ചിക്കാഗോ സെന്റ് മേരീസിൽ ഇടവക ദിനം ഇടവകദിനം അവിസ്മരണീയമായി

റോയി ചേലമലയിൽ ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാതോലിക്ക ദേവാലയത്തിലെ ഇടവക ദിനം കർദ്ദിനാൾ ഗോർജ് കൂവക്കാടിന്റെ സാന്നിധ്യംകൊണ്ടും ഭക്തി നിർഭരമായ തിരുക്കർമ്മങ്ങൾകൊണ്ടും മറ്റ് നിരവധി പരിപാടികൾ കൊണ്ടും അവിസ്മരണീയമായി. വത്തിക്കാനിലെ മതാന്തര സംവാദങ്ങളുടെ കാര്യാലയത്തിന്റെ തലവനും മാർപ്പാപ്പയുടെ യാത്രകളുടെ കോർഡിനേറ്ററും മലയാളിയുമായ കർദ്ദിനാൾ ജോർജ് കൂവക്കാട് ആയിരുന്നു ഈ വർഷത്തെ ഇടവക ദിനത്തിന്റെ മുഖ്യ അതിഥി. ജൂലൈ 12 ഞായറാഴ്ച രാവിലെ 9:45 ന് മുത്തുക്കുടകളുടെയും ചെണ്ട മേളത്തിന്റെയും തൂ വെള്ള വസ്ത്രം അണിഞ്ഞ കുട്ടികളുടെയും മാറ്റ് ഇടവക ജനത്തിന്റെയും നേതൃത്വത്തിൽ കർദ്ദിനാളിനു ഔദ്യോഗികമായ വരവേൽപ്പ് നൽകി. അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര ഷാൾ നൽകിയും, ട്രസ്റ്റീ മെജോ കുന്നശ്ശേരി ബൊക്കെയും വികാരി ഫാ. സിജോ മുടക്കോടിൽ കത്തിച്ച തിരിയും നൽകി കർദിനാളിന്റെ ദേവാലയത്തിലേക്ക് ആനയിച്ചു.  തുർടർന്നു കർദ്ദിനാളിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാന അർപ്പിച്ചു. ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ, സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ വികാരി ഫാ. അബ്രഹാം കളരിക്കൽ, പ്രസിദ്ധ ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുര, ഫാ. ജെറിൻ ക്ലാക്കീൽ , ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ സഹ കാർമ്മികരായിരുന്നു. ബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിൽ കർദ്ദിനാൾ ദൈവം 12 ശ്ലീഹന്മാരെപ്പോലെ എളിയവരിലൂടെയാണ് സഭയെ നടത്തുന്നതെന്നും സഹായം ആവശ്യമായവർക്കു താങ്ങായി താങ്ങായി പ്രവർത്തിക്കുവാൻ ഇടവകക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിച്ചു. കുർബ്ബാനക്ക് ശേഷം ഇടവകയുടെ പതിനാറാം സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള ഇടവക ദിനത്തിന്റെ പൊതുസമ്മേളനം നടന്നു. വികാരി ഫാ. സിജു മുടക്കോടിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. ഫാ. തോമസ് മുളവനാൽ, ഫാ. അബ്രഹാം കളരിക്കൽ, ഫാ. ജോസഫ് പുത്തൻപുര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കർദ്ദിനാൾ ജോർജ് കൂവക്കാട് തന്റെ മറുപടി പ്രസംഗത്തിൽ 16 വർഷത്തെ ഇടവകയുടെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും അന്നേ ദിവസം ആദരിക്കപ്പെടുന്ന ദമ്പതികളെയും ഗ്രാജുവേട്സിനെയും മറ്റ് ഭാരവാഹികളെയും അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം അവർക്കു പ്രത്യേകം ആശീർവാദവും നൽകി. തുടർന്ന് നവ ദമ്പതികൾക്കും വിവാഹത്തിന്റെ 25, 50 വാർഷികം ആഘോഷിക്കുന്നവർക്കും 50 വർഷത്തിൽ കൂടുതൽ വിവാഹിതരായ ദമ്പതികൾക്കും ഈ വർഷത്തെ ഗ്രാജുവേട്സിനും ഇടവകയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. ഇടവകയുടെ നിലവിലുള്ളതും മുൻ വർഷങ്ങളിലെയും ഭാരവാഹികളെയും ഗായക സംഘത്തെയും അൾത്താര ശുശ്രൂഷികളെയും ആദരിച്ചു. യൂത്ത് ട്രസ്റ്റി ഫെലിക്സ് പാലകൻ ഏവർക്കും നന്ദി അർപ്പിച്ചു. ഫാ. അനീഷ് മാവേലിപുത്തെൻപുര, റോയി ചേലമല എന്നിവർ യോഗം നിയന്ത്രിച്ചു. തുടർന്ന് ക്നാനായ പാരമ്പര്യപ്രകാരമുള്ള ഉച്ചഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു. ട്രസ്റ്റിമാരായ സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, സിസ്റ്റർ ശാലോം, സിസ്റ്റർ ജസ്സിന, സെക്രട്ടറി സണ്ണി മേലേടം, സജി പുതുക്കയിൽ, ബിജു പൂത്തുറ, അലക്സ് മുല്ലപ്പള്ളി, ഫിലിപ്പ് പുത്തൻപുര, ജയാ കുളങ്ങര, റെജിമോൾ വെള്ളൂർ, ലിസ്സി മുല്ലപ്പളി, ബിനു ഇടകര, ജോബിൽ ചോരത്ത് എന്നിവരും നിരവധി വോളന്റിയേഴ്‌സും പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു. ഡൊമിനിക് ചൊള്ളമ്പേൽ ഫോട്ടോഗ്രാഫിയും സാജു കണ്ണമ്പള്ളി ക്നാനായ വോയ്‌സിലൂടെ തത്സമയ സംപ്രേഷണവും കൈകാര്യം ചെയ്തു.  

എന്തിനെയും നേരിടാൻ സജ്ജമായി ഗൾഫ് രാജ്യങ്ങൾ, മേഖലയിൽ യുദ്ധഭീതി ശക്തം: വ്യോമപ്രതിരോധം ശക്തമാക്കി, സമാധാന ചർച്ചകൾക്ക് ഊർജ്ജിത ശ്രമം
എന്തിനെയും നേരിടാൻ സജ്ജമായി ഗൾഫ് രാജ്യങ്ങൾ, മേഖലയിൽ യുദ്ധഭീതി ശക്തം: വ്യോമപ്രതിരോധം ശക്തമാക്കി, സമാധാന ചർച്ചകൾക്ക് ഊർജ്ജിത ശ്രമം

ദോഹ: ആഗോളതലത്തിൽ നിലനിൽക്കുന്ന കടുത്ത അനിശ്ചിതാവസ്ഥ കണക്കിലെടുത്ത്, വരാനിരിക്കാൻ സാധ്യതയുള്ള ഏത് സാഹചര്യത്തെയും...

അമേരിക്കയുടേത് ‘ക്രൂരമായ ആക്രമണം’: കാൻസർ ആശുപത്രി ഒഴിപ്പിക്കേണ്ടി വന്നതിൽ യുഎസിനെതിരെ കടുത്ത ആരോപണവുമായി ഇറാൻ
അമേരിക്കയുടേത് ‘ക്രൂരമായ ആക്രമണം’: കാൻസർ ആശുപത്രി ഒഴിപ്പിക്കേണ്ടി വന്നതിൽ യുഎസിനെതിരെ കടുത്ത ആരോപണവുമായി ഇറാൻ

ടെഹ്റാൻ: ഇറാന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലുണ്ടായ കനത്ത അമേരിക്കൻ വ്യോമാക്രമണത്തെ തുടർന്ന് കുട്ടികളുടെ കാൻസർ...

അടുത്തയാഴ്ചത്തെ അമേരിക്കൻ സന്ദർശനം റദ്ദാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ലിൻഡ്സെ ഗ്രഹാമിന്റെ അനുസ്മരണ ചടങ്ങുകൾ മാറ്റി
അടുത്തയാഴ്ചത്തെ അമേരിക്കൻ സന്ദർശനം റദ്ദാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ലിൻഡ്സെ ഗ്രഹാമിന്റെ അനുസ്മരണ ചടങ്ങുകൾ മാറ്റി

ജറുസലേം: അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ അനുസ്മരണ ചടങ്ങുകൾ മാറ്റിവെച്ചതിനെ തുടർന്ന് ഇസ്രായേൽ...

അമേരിക്കൻ ആക്രമണം കനക്കുന്നു: ഇറാന്റെ നാല് പ്രവിശ്യകളിൽ സ്കൂൾ പൊതുപരീക്ഷകൾ മാറ്റിവെച്ചു
അമേരിക്കൻ ആക്രമണം കനക്കുന്നു: ഇറാന്റെ നാല് പ്രവിശ്യകളിൽ സ്കൂൾ പൊതുപരീക്ഷകൾ മാറ്റിവെച്ചു

ടെഹ്റാൻ: അമേരിക്ക നടത്തുന്ന തുടർച്ചയായ വ്യോമാക്രമണങ്ങളുടെയും സംഘർഷസാധ്യതകളുടെയും പശ്ചാത്തലത്തിൽ ഇറാന്റെ നാല് പ്രവിശ്യകളിൽ...

വേൾഡ് മലയാളി കൗൺസിൽ ഒന്റാറിയോ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ആഗസ്റ്റ് 30-ന് അജാക്സിൽ
വേൾഡ് മലയാളി കൗൺസിൽ ഒന്റാറിയോ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ആഗസ്റ്റ് 30-ന് അജാക്സിൽ

ടൊറന്റോ: കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും സംസ്കാരവും ഒരുമയുടെ സന്ദേശവും ആഘോഷമാക്കുന്ന വേൾഡ് മലയാളി...

ഇസ്രായേലിനുള്ള സഹായം നിർത്തലാക്കാൻ യു.എസ് പ്രതിനിധി സഭയിൽ വോട്ട് ചെയ്ത് 100-ലധികം  ഡെമോക്രാറ്റുകൾ
ഇസ്രായേലിനുള്ള സഹായം നിർത്തലാക്കാൻ യു.എസ് പ്രതിനിധി സഭയിൽ വോട്ട് ചെയ്ത് 100-ലധികം ഡെമോക്രാറ്റുകൾ

വാഷിംഗ്‌ടൺ ഡി സി:യു.എസ് പ്രതിനിധി സഭയിൽ  ഇസ്രായേലിനുള്ള സൈനിക സഹായം തടയാനുള്ള ഭേദഗതി...

ഞെട്ടിക്കുന്ന റിപ്പോ‌ർട്ട്, സംഘർഷങ്ങളുടെ മറവിൽ ഇറാനിൽ വധശിക്ഷകൾ കുത്തനെ കൂടി; ആശങ്ക പ്രകടിപ്പിച്ച് മനുഷ്യാവകാശ സംഘടന
ഞെട്ടിക്കുന്ന റിപ്പോ‌ർട്ട്, സംഘർഷങ്ങളുടെ മറവിൽ ഇറാനിൽ വധശിക്ഷകൾ കുത്തനെ കൂടി; ആശങ്ക പ്രകടിപ്പിച്ച് മനുഷ്യാവകാശ സംഘടന

ടെഹ്‌റാൻ: നിലവിലെ സംഘർഷങ്ങളുടെ മറവിൽ ഇറാൻ ഭരണകൂടം വധശിക്ഷകൾ നടപ്പാക്കുന്നത് കുത്തനെ വർദ്ധിപ്പിച്ചതായി...

അമേരിക്ക നടത്തിയത് തിരിച്ചടി മുൻകൂട്ടി കണ്ടുള്ള നി‌ർണായക നീക്കം, ഇറാനിലേക്ക് ആയുധങ്ങൾ എത്തിക്കുന്ന അന്താരാഷ്ട്ര ശൃംഖലയ്ക്ക് യുഎസ് ഉപരോധം
അമേരിക്ക നടത്തിയത് തിരിച്ചടി മുൻകൂട്ടി കണ്ടുള്ള നി‌ർണായക നീക്കം, ഇറാനിലേക്ക് ആയുധങ്ങൾ എത്തിക്കുന്ന അന്താരാഷ്ട്ര ശൃംഖലയ്ക്ക് യുഎസ് ഉപരോധം

വാഷിംഗ്ടൺ: ഇറാനിലേക്ക് അനധികൃതമായി ആയുധങ്ങൾ എത്തിക്കാൻ സഹായിക്കുന്ന അന്താരാഷ്ട്ര ശൃംഖലയ്ക്ക് കടുത്ത നിയന്ത്രണങ്ങളുമായി...

ലോകത്തെ ഞെട്ടിച്ച് ഉറച്ച പ്രഖ്യാപനവുമായ ടെഹ്റാൻ, അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകും; ചർച്ചകൾക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ
ലോകത്തെ ഞെട്ടിച്ച് ഉറച്ച പ്രഖ്യാപനവുമായ ടെഹ്റാൻ, അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകും; ചർച്ചകൾക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ

ടെഹ്‌റാൻ: അമേരിക്കൻ വ്യോമാക്രമണങ്ങൾക്ക് രാജ്യം ശക്തമായ മറുപടി നൽകുന്നത് തുടരുമെന്നും നിലവിൽ യാതൊരുവിധ...